തൃക്കരിപ്പൂർ: ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ചെറുവത്തൂർ ബി.ആർ.സിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചന്തേര ഓട്ടിസം സെന്ററിൽ നിന്നും കാലിക്കടവ് ടൗണിലേക്ക് നടന്ന വിളംബര ഘോഷയാത്ര
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.കാലിക്കടവ് ടൗണിൽ നടന്ന ചടങ്ങിൽ ബി.ആർ.സി ട്രെയിനർ പി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാകരണം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എം.സുനിൽകുമാർ, പ്രമോദ് അടുത്തില, പ്രകാശൻ പയ്യന്നൂർ ,ബാലകൃഷ്ണൻ നാറോത്ത്, സി സനൂപ്, കെ. രാജീവൻ ചന്തേര,ടി.വി.ഷിബിമോൾ, കെ.യു.നിമിത എന്നിവർ സംസാരിച്ചു.മാസാചരണത്തിന്റെ ഭാഗമായി 4ന് തൈക്കീൽ ടർഫിൽ ഭിന്നശേഷി കുരുന്നുകൾക്കായി ഫുട്ബോൾ പരിശീലനം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |