കാഞ്ഞങ്ങാട്:പാൻടെക്ക് മൈഗ്രന്റ് സുരക്ഷാ പ്രൊജക്ട് വേൾഡ് എയ്ഡ്സ് ഡേയുടെ ഭാഗമായി കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ ഐ.ഇ.സി വിതരണം നടത്തി. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.പാൻടെക്ക് മൈഗ്രന്റ് പ്രൊജക്ട് ഡയറക്ടർ കെ.പി.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർ എം.ടി.പി ഫൈസൽ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ടി.വി.പ്രമോദ്, പ്രമോദ് കുമാർ, രഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പാൻടെക്ക് മൈഗ്രന്റ് സുരക്ഷാ പ്രൊജക്ട് മാനേജർ അരുൺ തോമസ് സ്വാഗതവും പാൻടെക്ക് മൈഗ്രന്റ് സുരക്ഷാ പ്രൊജക്ട് എം.ഇ.എ അഷിത മധു നന്ദിയും പറഞ്ഞു. പാൻടെക്ക് മൈഗ്രന്റ് സുരക്ഷാ പ്രൊജക്ട് സ്റ്റാഫംഗങ്ങളായ മരിറ്റ സക്കരിയ, ബിന്ദുമോൾ, രമേശൻ, പ്രകാശ ക്രസ്റ്റാ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |