തൃക്കരിപ്പൂർ: തൃക്കരിപ്പൂർ - പയ്യന്നൂർ റോഡിൽ ബീരിച്ചേരി റെയിൽവെ ഗേറ്റ് തണൽമരം മുറിച്ചുമാറ്റുന്നതിനിടെ കൂറ്റൻ കൊമ്പ് വീണ് തകർന്നു.ലൈനിനും റോഡ് ഗതാഗതത്തിനും ഒരുപോലെ ഭീഷണിയായ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് ഇന്നലെ രാവിലെയാണ് അപകടം. നേരത്തെ ഒരു ശാഖ മുറിച്ച് മാറ്റിയിരുന്നുവെങ്കിലും റോഡിലും റെയിൽവേ ലൈനിലും ഭീഷണി അകന്നിരുന്നില്ല. ഇതേ തുടർന്നാണ് റെയിൽവെ അധികൃതരുടെ നേതൃത്വത്തിൽ ഇന്നലെ ബാക്കി ഭാഗം മരം മുറിച്ചു മാറ്റാൻ ശ്രമിച്ചത്. ഇതിനിടയിലാണ് ഒരു ശാഖ വീണ് ഗെയ്റ്റ് തകർന്നത്.തുടർന്ന് ഏറെ വൈകി കാസർകോട് നിന്നെത്തിയ റെയിൽവേ എൻജിനീറിംഗ് വിഭാഗം ജീവനക്കാരെത്തിയശേഷമാണ് ഗേറ്റ് അറ്റകുറ്റ പണി നടത്തി ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |