പരിയാരം:കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ആർ.പി.ഇ.ഐ.ഡി സെൽ, എൻ.ടി.ഇ.പി, ഐ.സി ടി.സി, എസ്.ടി.ഐ ക്ലിനിക്ക് എന്നിവർ സംയുക്തമായി എയ്ഡ്സ് ദിനാചരണവും ദീപം തെളിക്കലും സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ടി.പ്രേമലത എയ്ഡ്സ്ദിന സന്ദേശം നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമൂഹങ്ങൾ നയിക്കട്ടെ എന്ന ഈ വർഷത്തെ സന്ദേശത്തെ സംബന്ധിച്ച് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.എ.കെ ജയശ്രീ സംസാരിച്ചു. ഡാറ്റാ അവലോകനവും പിയർ എഡ്യൂക്കേറ്ററും സംബന്ധിച്ച് പാര ലീഗൽ വളണ്ടിയർ സന്ധ്യ കണ്ണൂർ പ്രഭാഷണം നടത്തി. പീഡ് സെൽ കോഓർഡിനേറ്റർ ഡോ.എസ്.എസ്.അനിത പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |