SignIn
Kerala Kaumudi Online
Saturday, 27 July 2024 8.44 AM IST

അനെർട്ട് സൗരതേജസ് പദ്ധതി: അപേക്ഷകളിൽ അനക്കമില്ല

solar

കണ്ണൂർ:സൗരോർജ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അനെർട്ട് മുഖേന ആരംഭിച്ച സൗരതേജസ് പദ്ധതിക്ക് ജില്ലയിൽ കാര്യക്ഷമതയില്ലെന്ന് ആക്ഷേപം. വൈദ്യുതി നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പദ്ധതിയിലേക്ക് കൂടുതൽ അപേക്ഷകൾ വരുന്നുണ്ടെങ്കിലും വൈകിയാണ് തീരുമാനമെടുക്കുന്നത്.

2022 ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് ഇതുവരെ 494 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 165 വീടുകളിൽ മാത്രമാണ് സൗരോർജ നിലയം സ്ഥാപിക്കാൻ കഴിഞ്ഞത്. ഇത്തരം ഓൺഗ്രിഡ് സൗരോർജനിലയം സ്ഥാപിക്കുന്നതോടെ വൈദ്യുതി ബില്ലിൽ ഗണ്യമായ കുറവ് വരും.കെ.എസ്.ഇ.ബിക്കും ഇത് ഗുണകരമാണ്.

ഗാർഹിക ആവശ്യങ്ങൾക്കായുള്ള ഓൺഗ്രിഡ് സൗരോർജ്ജനിലയത്തിൽ നിന്ന് രണ്ട് കിലോ വാട്ട് മുതൽ 10 കിലോ വാട്ട് വരെ ഉത്പാദിപ്പിക്കാൻ പറ്റുന്ന പദ്ധതിയാണിത്. സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടൽ, മാൾ കമേഴ്‌സ്യൽ സ്ഥാപനങ്ങൾക്ക് ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനൊപ്പം സൗരോർജ്ജനിലയം സ്ഥാപിക്കുന്നതിന് കുറഞ്ഞത് 20,000 രൂപ മുതൽ പത്ത് ലക്ഷം വരെ സബ്‌സിഡി ലഭിക്കും. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാനും സാധിക്കും.

രജിസ്ട്രേഷൻ നിർബാധം

ഇതുവരെ ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുക്കാത്തപ്പോഴും പുതിയ അപേക്ഷകൾക്കായുള്ള രജിസ്‌ട്രേഷൻ തുടരുന്നുണ്ട്. അനെർട്ടിന്റെ വെബ്‌സൈറ്റ് www.buymysun.com വഴി സൗജന്യമായി അപേക്ഷിക്കാം.

വാരിക്കോരി സബ്സി‌ഡി

മൂന്നു കിലോവാട്ട് വരെ കേന്ദ്ര നവപുനരുപയോഗ ഊർജ്ജ മന്ത്രാലയം (എം.എൻ.ആർ.ഇ) നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ 40 ശതമാനവും 3 കിലോവാട്ടിന് മുകളിൽ 10 കിലോവാട്ട് വരെ ശേഷിയുള്ള പ്ലാന്റിന് ആദ്യ 3 കിലോവാട്ടിന് 40 ശതമാനവും തുടർന്ന് 20 ശതമാനം നിരക്കിലുമാണ് സബ്സിഡി . ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ടുവരെ (ഒരു വീടിന് പരമാവധി 10 കിലോവാട്ട് എന്ന കണക്കിൽ) പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ശതമാനവും സബ്സിഡി ലഭിക്കും

മിച്ചം പിടിച്ചാൽ വരുമാനം

പ്ലാന്റുകൾ സ്ഥാപിച്ചതിലൂടെ അധികം ഉല്പാദിപ്പിക്കപ്പെട്ട വൈദ്യുതി കെ.എസ്.ഇ.ബിക്ക് വിൽക്കാൻ സാധിക്കും. ഓരോ വർഷവും ഒക്ടോബർ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള ഒരുവർഷകാലയളവിൽ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുള്ള വൈദ്യുതിയ്ക്ക് യൂണിറ്റിന് നിശ്ചിത നിരക്കിലുള്ള തുക ഗുണഭോക്താവിന് ലഭിക്കും.

സൗരതേജസ് ഓൺഗ്രിഡ് നിലയം

2കിലോ വാട്ട്

₹1,35,000 ചെലവ്.

₹29,176 രൂപ മുതൽ

₹94,822 രൂപ വരെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.