SignIn
Kerala Kaumudi Online
Sunday, 03 March 2024 8.51 AM IST

അയോദ്ധ്യയിൽ ഉണരുന്നു,​ മോദിയുടെ രാമരാജ്യം

k

ഗു​ജ​റാ​ത്തി​ലെ​ ​പ​ട്ടേ​ൽ​ ​പ്ര​തി​മ​യു​ടെ​ ​മാ​തൃ​ക​യി​ൽ​ ​അ​യോ​ദ്ധ്യ​യി​ൽ​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ശ്രീ​രാ​മ​ ​പ്ര​തി​മ​ ​ഒ​രു​ങ്ങു​ക​യാ​ണ്.​ ​പ​ട്ടേ​ൽ​ ​പ്ര​തി​മ​യു​ടെ​ ​ഉ​യ​രം​ 182​ ​മീ​റ്റ​ർ​ ​ആ​ണ്.​ ​ശ്രീ​രാ​മ​ ​പ്ര​തി​മ​ 181​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ 2500​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ബൃ​ഹ​ദ് ​പ​ദ്ധ​തി.​ ​അ​ന്താ​രാ​ഷ്ട്ര​ ​തീ​ർ​ത്ഥാ​ട​ക​ ​ന​ഗ​ര​പ​ദ​വി​ ​ല​ഭി​ക്കു​ന്ന​തോ​ടെ​ ​അ​യോ​ദ്ധ്യ​ ​ന​ഗ​ര​ത്തെ​ ​കൂ​ടു​ത​ൽ​ ​ആ​ക​ർ​ഷ​ക​മാ​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യാ​ണി​ത്.

രാ​മ​ക്ഷേ​ത്രം​ ​തു​റ​ക്കു​ന്ന​തോ​ടെ​ ​ആ​ഗോ​ള​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​മാ​യി​ ​രൂ​പം​ ​മാ​റാ​നൊ​രു​ങ്ങു​ക​യാ​ണ് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​അ​യോ​ദ്ധ്യ.​ ​നേ​ര​ത്തെ​ ​ഫൈ​സാ​ബാ​ദ് ​ജി​ല്ല​യി​ലെ​ ​ഒ​രു​ ​ന​ഗ​രം​ ​മാ​ത്ര​മാ​യി​രു​ന്നു​ ​അ​യോ​ദ്ധ്യ.​ ​ഇ​ന്ന് ​അ​തു​ ​മാ​റി.​ ​അ​യോ​ദ്ധ്യ​യേ​യും​ ​ചു​റ്റു​മു​ള്ള​ ​ആ​റ് ​ചെ​റു​ന​ഗ​ര​ങ്ങ​ളേ​യും​ ​കൂ​ട്ടി​ച്ചേ​ർ​ത്ത് ​വ​ലി​യ​ ​സി​റ്റി​ ​ഡി​സ്ട്രി​ക്ട് ​ആ​യി​ ​രൂ​പം​ ​മാ​റ്റാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളാ​ണ് ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​ത്.​ 30,000​ ​കോ​ടി​ ​ചെ​ല​വു​ ​വ​രു​ന്ന​ ​അ​തി​ബൃ​ഹ​ദ് ​പ​ദ്ധ​തി​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.​ ​അ​യോ​ദ്ധ്യ​യി​ൽ​ ​ക്ഷേ​ത്രം​ ​തു​റ​ക്കു​ന്ന​തോ​ടെ​ ​പ്ര​തി​വ​ർ​ഷം​ ​കു​റ​ഞ്ഞ​ത് 40​ ​ല​ക്ഷം​ ​ഭ​ക്ത​രെ​യാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​ഇ​തി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ന​ഗ​ര​രൂ​പീ​ക​ര​ണം​ ​എ​ന്നി​വ​യാ​ണ് ​ല​ക്ഷ്യം.
വി​നോ​ദ​സ​ഞ്ചാ​രം,​ ​വ്യോ​മ​യാ​നം,​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ,​ ​പാ​ർ​പ്പി​ട​ങ്ങ​ൾ,​ ​ഊ​ർ​ജ്ജം,​ ​സം​സ്‌​കാ​രം,​ ​ന​ഗ​ര​ ​വി​ക​സ​നം,​ ​ഗ​താ​ഗ​തം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലാ​യി​ 260​-​ഓ​ളം​ ​പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ​തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.​ ​ദേ​ശീ​യ​പാ​ത​-27​ ​മു​ത​ൽ​ ​സ​ര​യു​വി​ലെ​ ​ന​യാ​ഘ​ട്ട് ​വ​രെ​ ​നീ​ളു​ന്ന​ ​ധ​ർ​മ്മ​ ​പാ​ത​ ​എ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ ​ര​ണ്ടു​ ​കി​ലോ​മീ​റ്റ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​റോ​ഡ് വി​ക​സി​പ്പി​ക്കു​ക​യും​ ​മ​നോ​ഹ​ര​മാ​ക്കു​ക​യും​ ​ചെ​യ്തു.ധ​ർ​മ്മ​പാ​ത​യു​ടെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​മൂ​ന്നു​ ​മീ​റ്റ​ർ​ ​വീ​തി​യി​ൽ​ ​ലാ​ൻ​ഡ്സ്‌​കേ​പ്പിം​ഗി​നു​ ​പു​റ​മേ​ ​ഒ​മ്പ​തു​ ​മീ​റ്റ​ർ​ ​വീ​തി​യു​ള്ള​ ​യൂ​ട്ടി​ലി​റ്റി​ ​സ​ർ​വീ​സ് ​പാ​ത​ക​ൾ​ ​നി​ർ​മ്മി​ക്കും.​ ​റോ​ഡി​ന്റെ​ ​ഇ​രു​വ​ശ​ങ്ങ​ളി​ലും​ ​സ്ട്രി​പ്പു​ക​ളുംവി​ശ്ര​മ​ ​കേ​ന്ദ്ര​ങ്ങ​ളും​ ​മ​റ്റു​ ​സൗ​ക​ര്യ​ങ്ങ​ളും.​ ​പ​ഞ്ച​കേ​ശി​ ​പ​രി​ക്ര​മ​ ​മാ​ർ​ഗം​ ​ഒ​ൻ​പ​ത് ​കി​ലോ​മീ​റ്റ​റും ​കേ​ശി​ ​പ​രി​ക്ര​മ​ ​മാ​ർ​ഗം​ 24​ ​കി​ലോ​മീ​റ്റ​റും​ ​നാ​ലു​വ​രി​യു​മാ​ക്കി.​ ​കൂ​ടാ​തെ,​ ​ഒ​രു​ ​സ​ര​യൂ​ ​റി​വ​ർ​ ​ട്രി​പ്പ് ​അ​വ​ത​രി​പ്പി​ക്കാ​നും​ ​തു​ട​ക്ക​മി​ട്ടു.അ​യോ​ദ്ധ്യ​യി​ലേ​ക്കു​ള്ള​ ​ഹൈ​വേ​ക​ളി​ൽ​ ​ആ​റ് ​ആ​ർ​ച്ച് ​ഗേ​റ്റ്‌​വേ​ക​ൾ​ ​സ്ഥാ​പി​ക്കും.​ ​ല​ഖ്നൗ,​ ​ഗോ​ര​ഖ്പൂ​ർ,​ ​ഗോ​ണ്ട,​ ​അം​ബേ​ദ്ക​ർ​ ​ന​ഗ​ർ​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​യോ​ദ്ധ്യ​യി​ലേ​ക്കു​ ​പോ​കു​ന്ന​ ​ആ​റ് ​പ്ര​ത്യേ​ക​ ​റൂ​ട്ടു​ക​ളു​ണ്ട്.
ഓ​രോ​ ​പ്ര​വേ​ശ​ന​ ​സ​മു​ച്ച​യ​ത്തി​ന്റെ​യും​ ​പേ​രി​ൽ​ ​രാ​മാ​യ​ണ​ത്തി​ലെ​ ​ഒ​രു​ ​ക​ഥാ​പാ​ത്രം​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​കൂ​ടാ​തെ​ ​യോ​ഗ​ ​സ്റ്റു​ഡി​യോ​ക​ൾ,​ ​ഫു​ഡ് ​കോ​ർ​ട്ടു​ക​ൾ​ ​തു​ട​ങ്ങി​ ​വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ ​മ​റ്റു​ ​സൗ​ക​ര്യ​ങ്ങ​ളും.​ ​ന​യാ​ ​ഘ​ട്ട് ​വ​രെ​യു​ള്ള​ ​ന​ദി​ക്ക​ര​ ​നി​ർ​മാ​ണ​വും​ ​പു​രോ​ഗ​മി​ക്കു​ന്നു.ത​ല​സ്ഥാ​ന​ത്തെ​ ​ഗോ​മ​തി​ ​റി​വ​ർ​ ​ഫ്ര​ണ്ട് ​മാ​തൃ​ക​യി​ലു​ള്ള​ ​ന​ദീ​തീ​ര​ ​വാ​ക്ക് ​വേ​ ​ഗു​പ്താ​ർ​ഘ​ട്ട് ​മു​ത​ൽ​ ​ന​യാ​ ​ഘ​ട്ട് ​വ​രെ​യാ​യി​രി​ക്കും.​ ​ഏ​ഴു​ ​കി​ലോ​മീ​റ്റ​ർ​ ​ദൈ​ർ​ഘ്യം.​ ​തീ​ര​ത്ത് ​അ​ല​ങ്കാ​ര​ ​വി​ള​ക്കു​ക​ളും​ ​ന​ട​പ്പാ​ത​ക​ളും​ ​സ്ഥാ​പി​ക്കും.​ ​സ​ന്ദ​ർ​ശ​ക​ർ​ക്ക് ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള,​ ​സ​മൃ​ദ്ധ​മാ​യ​ ​യാ​ത്ര​യാ​വാം.​ ​സ്വ​കാ​ര്യ​ ​ഹോ​ട്ട​ൽ​ ​ശൃം​ഖ​ല​ക​ളും​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.​ ​കൊ​ട്ടാ​ര​ങ്ങ​ളെ​ ​പൈ​തൃ​ക​സ്വ​ത്തു​ക്ക​ളാ​ക്കി​ ​മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ​അ​യോ​ദ്ധ്യ​യി​ലെ​ ​മു​ൻ​ ​രാ​ജ​കു​ടും​ബ​വു​മാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്നു​വ​രി​ക​യാ​ണ്.​ ​സ​ന്ദ​ർ​ശ​ക​ർ​ക്കും​ ​യാ​ത്രി​ക​ർ​ക്കും​ ​ഇ​തൊ​രു​ ​രാ​ജ​കീ​യ​ ​അ​നു​ഭ​വ​മാ​യി​ ​മാ​റും.
താ​ജ്,​ ​റാ​ഡി​സ​ൺ,​ ​ഐ.​ടി.​സി,​ ​ഒ​യോ​ ​ടൂ​റി​സം​ ​ഗ്രൂ​പ്പു​ക​ൾ​ ​ക്ഷേ​ത്ര​ ​ന​ഗ​ര​ത്തി​ൽ​ ​പു​തി​യ​ ​പ്രോ​ജ​ക്ടു​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​മു​ൻ​ഗ​ണ​ന​ ​ല​ഭി​ച്ച​ ​പ്ര​മു​ഖ​ ​ഹോ​ട്ട​ൽ,​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​ഗ്രൂ​പ്പു​ക​ളാ​ണ്.​ ​ന​ഗ​ര​സൗ​ന്ദ​ര്യ​ ​വി​ക​സ​നം​ ​ഇ​ൻ​ഡോ​റി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റാ​ണ് ​ന​ട​ത്തു​ന്ന​ത്.

മ​ര്യാ​ദാ​ ​പു​രു​ഷോ​ത്തം എ​യ​ർ​പോ​ർ​ട്ട്

രാ​മ​ക്ഷേ​ത്ര​ത്തി​ന്റെ​ ​പ്ര​തി​ഷ്ഠാ​ക​ർ​മ്മം​ ​തു​ട​ങ്ങു​ന്ന​തി​നു​ ​മു​ന്നോ​ടി​യാ​യി​ 2024​ ​ജ​നു​വ​രി​യോ​ടെ​ ​അ​യോ​ദ്ധ്യാ​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ക്കും.​ ​ആ​ഭ്യ​ന്ത​ര​ ​വി​മാ​ന​ ​സ​ർ​വീ​സു​ക​ളാ​ണ് ​തു​ട​ക്ക​ത്തി​ലു​ണ്ടാ​കു​ക.​ ​മ​ര്യാ​ദാ​ ​പു​രു​ഷോ​ത്തം​ ​ശ്രീ​റാം​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​എ​ന്നാ​ണ് ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​ന​ൽ​കി​യി​രി​ക്കു​ന്ന​ ​ഔ​ദ്യോ​ഗി​ക​ ​നാ​മം.ക്ഷേ​ത്രം​ ​ഭ​ക്ത​ർ​ക്കാ​യി​ ​തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ ​സ​മ​യ​ത്ത് ​വി​മാ​ന​ത്താ​വ​ള​വും​ ​പൂ​ർ​ണ​തോ​തി​ൽ​ ​പ്ര​വ​ർ​ത്ത​ന​ ​സ​ജ്ജ​മാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​എ​യ​ർ​ബ​സ് ​എ​ 320,​ ​ബോ​യിം​ഗ് 737​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​ ​വ​ലി​യ​ ​വി​മാ​ന​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​താ​കും​ ​റ​ൺ​വേ.​ ​വി​മാ​ന​ത്താ​വ​ള​ ​വി​ക​സ​ന​ത്തി​ന്റെ​ ​മൂ​ന്നു​ ​ഘ​ട്ട​ങ്ങ​ളും​ ​പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​യി​രി​ക്കും​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​ർ​വീ​സു​ക​ൾ​ ​ആ​രം​ഭി​ക്കു​ക.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ​ ​പു​തി​യ​ ​ടെ​ർ​മി​ന​ൽ​ ​ബി​ൽ​ഡിം​ഗ് ​രാ​മ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട് ​നി​ർ​മ്മി​ച്ച​താ​ണ്.​ ​നി​ർ​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്ന് ​ഏ​ക​ദേ​ശം​ ​എ​ട്ടു​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​ത്താ​ണ് ​വി​മാ​ന​ത്താ​വ​ളം.

ക്ഷേ​ത്ര​മാ​തൃ​ക​യിൽ
റെ​യി​ൽ​വേ​ ​സ്റ്റേ​ഷൻ

അ​യോ​ദ്ധ്യ​യി​ലെ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​രാ​മ​ക്ഷേ​ത്ര​ ​മാ​തൃ​ക​യി​ലാ​ണ് ​പു​തു​ക്കി​പ്പ​ണി​യു​ന്ന​ത്.​ ​ര​ണ്ടു​ഘ​ട്ട​മാ​യാ​ണ് ​നി​ർ​മ്മാ​ണം.​ ​ആ​ദ്യ​ഘ​ട്ടം​ ​വൈ​കാ​തെ​ ​പൂ​ർ​ത്തി​യാ​കും.​ ​ര​ണ്ടാം​ഘ​ട്ടം​ ​അ​ടു​ത്ത​ ​ഒ​ക്ടോ​ബ​റി​ലാ​ണ് ​തീ​രു​ക.​ ​വി​ശ്വാ​സം,​ ​ഭ​ക്തി,​ ​ആ​ത്മീ​യ​ത​ ​എ​ന്നി​വ​ ​സ​മ​ന്വ​യി​ക്കു​ന്ന​താ​യി​രി​ക്കും​ ​നി​ർ​മ്മാ​ണ​ശൈ​ലി.​ ​ക്ഷേ​ത്ര​ ​മാ​തൃ​ക​യി​ൽ​ ​ര​ണ്ടു​ ​ശി​ഖ​ര​ങ്ങ​ൾ,​ ​നാ​ല് ​ഗോ​പു​ര​ങ്ങ​ൾ,​ ​മു​ക​ളി​ൽ​ ​വ​ലി​യ​ ​മ​കു​ടം​ ​എ​ന്നി​വ​യോ​ടെ​യാ​ണ് ​പ്ര​ധാ​ന​ ​കെ​ട്ടി​ടം​ .​ ​ഏ​റ്റ​വും​ ​മു​ക​ളി​ൽ​ ​രാ​മ​ബാ​ണ​ത്തി​ന്റെ​യും​ ​വി​ല്ലി​ന്റെ​യും​ ​മാ​തൃ​ക​യു​മു​ണ്ടാ​കും.
രാ​മ​ക്ഷേ​ത്ര​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ക്കു​ന്ന,​​​ ​രാ​ജ​സ്ഥാ​നി​ലെ​ ​പ​ഹ​ർ​പൂ​രി​ലെ​ ​ബി​ൻ​സി​ ​കു​ന്നു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പി​ങ്ക് ​ക​ല്ലു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചു​ ​ത​ന്നെ​യാ​ണ് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നും​ ​പ​ണി​യു​ന്ന​ത്.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ 2018​-​ൽ​ ​തു​ട​ങ്ങി.​ 240​ ​കോ​ടി​യാ​ണ് ​ചെ​ല​വ്.​ ​ര​ണ്ടാം​ഘ​ട്ട​ത്തി​ന് 380​ ​കോ​ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.