SignIn
Kerala Kaumudi Online
Sunday, 14 April 2024 9.22 AM IST

പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഭാഗവത മഹാസത്രത്തിന് കൊടിയേറി

sathram
പുഴാതി സോമേശ്വരി ക്ഷേത്രം ഭാഗവത മഹാസത്രം സാംസ്‌കാരിക സമ്മേളനം കഥാകൃത്ത് ടി.പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ 12 ദിവസം നീണ്ടു നിൽക്കുന്ന 39-ാമത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തിന് ദ്വാരകാപുരിയിൽ കൊടിയേറി. നേരത്തെ രഥയാത്രയായി ക്ഷേത്രത്തിലെത്തിച്ച ഗുരുവായൂരപ്പന്റെ തങ്കവിഗ്രഹം ദ്വാരകാപുരിയിലെ ശ്രീകോവിലിൽ സോമേശ്വരി ക്ഷേത്രം തന്ത്രി പന്നിയോട്ടില്ലം മാധവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠിച്ചു. രാവിലെ കോട്ടയം സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവുമുണ്ടായി.

സാംസ്കാരികപരിപാടികളുടെ ഉദ്ഘാടനം ഗുരുവായൂർ ഭാഗവത സത്രം സമിതി പ്രസിഡന്റ് കെ. ശിവശങ്കരന്റെ അദ്ധ്യക്ഷതയിൽ കഥാക‌‌ൃത്ത് ടി. പത്മനാഭൻ നിർവഹിച്ചു. തൃശ്ശൂർ ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി നന്ദാത്മജാനന്ദ, അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി, സ്വാമി കൈവല്യാനന്ദ സരസ്വതി, സ്വാമി സാധു വിനോദ്, സ്വാമി ആത്മചൈതന്യ, ചിറക്കൽ കോവിലകം വലിയ രാജ ഉത്രാടം തിരുനാൾ സി.കെ. രാമവർമ്മ, അഖില ഭാരത അയ്യപ്പസേവാസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, സൂര്യകാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് തുടങ്ങിയവർ സംബന്ധിച്ചു. എം.എൽ.എമാരായ കെ.വി. സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, ആർ.എസ്.എസ് പ്രാന്തീയ സംഘ് ചാലക് അഡ്വ. കെ.കെ. ബാലറാം, സത്രം വർക്കിംഗ് ചെയർമാൻ രവീന്ദ്രനാഥ് ചേലേരി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ഭാഗവത സമിതി സെക്രട്ടറി ടി.ജി. പത്മനാഭൻ നായർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ, ചിറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രുതി, ടി.കെ സുധി, വാർഡ് മെമ്പർ പി. പ്രസാദ്, ക്ഷേത്രം ട്രസ്റ്റി ശശിധരൻ തമ്പാൻ, എക്സിക്യൂട്ടീവ് ഓഫീസർ കരിപ്പാൽ ഗംഗാധരൻ നമ്പ്യാർ, രാജീവൻ എളയാവൂർ, ഡോ. സുമ സുരേഷ്, ജനറൽ കൺവീനർ കെ.വി. മുരളിമോഹനൻ എന്നിവർ പ്രസംഗിച്ചു. രാത്രി ചെറുതാഴം ചന്ദ്രൻ മാരാരുടെയും കലാനിലയം ഉദയൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ ഇരട്ട തായമ്പകയും പുഴാതി ശ്രീരാഗം കലാക്ഷേത്രയുടെ സംഗീതാർച്ചനയും ഉണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SATHRAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.