SignIn
Kerala Kaumudi Online
Wednesday, 28 February 2024 2.46 AM IST

മുത്തൂറ്റ് മെർക്കന്റയിൽ നൂറ് കോടി സമാഹരിക്കുന്നു

muthoot

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡ് നോൺ കൺവെർട്ടബിൾ റെഡിമിബിൾ കടപ്പത്രങ്ങളുടെ വില്പനയിലൂടെ നൂറ് കോടി രൂപ സമാഹരിക്കുന്നു. ഇന്ന് മുതൽ 15 വരെയാണ് വില്പന. മുഖവില 1,000 രൂപയും കുറഞ്ഞ അപേക്ഷ തുക 10,000 രൂപയുമാണ്. മുത്തൂറ്റ് മെർക്കന്റയിൽ കടപ്പത്രങ്ങൾക്ക് "BBB" സ്റ്റേബിൾ അംഗീകാരമുണ്ട്, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന കടപ്പത്രങ്ങളിലെ നിക്ഷേപ തുക 75 മാസങ്ങൾ കൊണ്ട് ഇരട്ടിയാകും. മുതിർന്ന പൗരൻമാർക്ക് 10 മുതൽ 12.15 ശതമാനം വരെ ആകർഷകമായ പലിശ മാസത്തവണകളായും കാലാവധി തീരുമ്പോഴും ലഭിക്കും.

കടപ്പത്ര നിക്ഷേപങ്ങളിലൂടെ സമാഹരിക്കുന്ന തുക സ്വർണ പണയം ശക്തിപ്പെടുത്തുന്നതിനും ശാഖകൾ വിപുലീകരിക്കുന്നതിനും ഉപയോഗിക്കുമെന്ന് ചെയർമാൻ മാത്യു. എം. മുത്തൂറ്റ്, മാനേജിംഗ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.