തൃശൂർ: നവകേരള സദസ് വടക്കാഞ്ചേരിയിലെത്തുമ്പോൾ മുഖ്യമന്ത്രിയോട് ഫേസ് ബുക്കിലൂടെ പത്ത് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. വടക്കാഞ്ചേരി ലൈഫ് ഫ്ളാറ്റ് നിർമ്മാണം പൂർത്തിയാക്കാത്തത് എന്തുകൊണ്ടെന്നും മെഡിക്കൽ കോളേജിനെ മെഡിക്കൽ യൂണിവേഴ്സിറ്റി കാമ്പസാക്കുമെന്നത് നടക്കാത്തതെന്തുമാണെന്നുമാണ് ചോദ്യം.
കിഫ്ബിയിൽ അനുവദിച്ച വടക്കാഞ്ചേരി ബൈപ്പാസും അത്താണി ആധുനിക മാർക്കറ്റും എവിടെ?. കേന്ദ്ര സർക്കാരുമായി കരാറൊപ്പിട്ട റെയിൽവേ മേൽപ്പാല നിർമ്മാണം എന്തുകൊണ്ട് തുടങ്ങിയില്ലെന്നും തൃശൂർ കുറ്റിപ്പുറം റോഡ് നിർമ്മാണം പൂത്തിയാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ലെന്നും ഏനാമാവിൽ പുതിയ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചത് നടക്കാത്തതെന്താണെന്നുമാണ് ചോദിക്കുന്നത്. വടക്കാഞ്ചേരി പുല്ലാനിക്കാട് റെയിൽവേ അടിപാത നിർമ്മാണം നെൽക്കൃഷി അവതാളത്തിലായത് എന്നിവയ്ക്ക് ആരാണ് ഉത്തരവാദിയെന്നുമാണ് ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |