SignIn
Kerala Kaumudi Online
Saturday, 27 July 2024 10.05 AM IST

ആദ്യദിന കളക്ഷൻ 63 കോടി; അനിമൽ ചിത്രത്തിൽ അഭിനയിക്കാൻ രൺബീറും രശ്മികയും വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയുമോ? കണക്കുകൾ പുറത്ത്

animal-movie

ഈ മാസം ആദ്യം തിയേറ്ററുകളിൽ എത്തി വൻ വിജയം തീർക്കുന്ന ബോളിവുഡ് ചിത്രമാണ് രൺബീർ കപൂർ നായികനായ 'അനിമൽ'. റിലീസ് ദിവസം തന്നെ അനിമൽ സ്വന്തമാക്കിയത് 63 കോടിയിലധികം രൂപയാണ്. രണ്ടാം ദിവസത്തോടെ കളക്ഷൻ 100 കോടി കടന്നുവെന്നാണ് കണക്ക്. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അർജുൻ റെഡ്ഡി ഫെയിം സന്ദീപ് റെഡ്ഡി വംഗയാണ്.

രൺബീർ കപൂറിന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അനിൽ കപൂർ, തൃപ്തി ഡിമ്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. റിലീസ് ചെയ്ത് ആദ്യ ദിനത്തിൽ തന്നെ മികച്ച കളക്ഷൻ നേടിയ സിനിമയ്ക്ക് അഭിനന്ദനങ്ങൾക്കൊപ്പം ചിത്രത്തിലെ വയലൻസ് സീനുകളുടെ പേരിൽ വിമർശനങ്ങളും വലിയ തോതിൽ ഉയരുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കാൻ താരങ്ങൾ വാങ്ങിയ പ്രതിഫലത്തിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ചിത്രത്തിൽ നായകനായി അഭിനയിച്ച രൺബീർ കപൂറിന് നൽകിയ പ്രതിഫലം 70 കോടിയാണെന്നാണ് റിപ്പോർട്ട്. നായികയായെത്തിയ രശ്മിക മന്ദാനയ്ക്ക് ലഭിക്കുന്നത് ഏഴ് കോടിയും. ചിത്രത്തിൽ നായകന്റെ പിതാവായി എത്തിയ അനിൽ കപൂർ വാങ്ങിയത് രണ്ട് കോടി രൂപയാണ്. പ്രതിനായകനായ ബോബി ഡിയോൾ വാങ്ങിയത് നാല് കോടി രൂപയുമാണെന്നാണ് വിവരം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANIMAL MOVIE, RANBIR KAPOOR, RASHMIKA MANDANNA, BOBBY DEOL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.