'ഫലങ്ങൾ ഞങ്ങളുടെ പ്രതീക്ഷകളെക്കാൾ മികച്ചതായിരിക്കും. ഞങ്ങൾ രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിർത്തും. മദ്ധ്യപ്രദേശിൽ ഞങ്ങൾ അധികാരം തിരിച്ചുപിടിക്കുകയും തെലങ്കാനയിൽ അധികാരം നേടുകയും ചെയ്യും" കോൺഗ്രസ് നേതാവ് പവൻ ഖേര ഫലമറിയുന്നതിനു മുമ്പ് പറഞ്ഞു. അതേസമയം 4 സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങിയപ്പോഴേക്കും കോൺഗ്രസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന പ്രതീക്ഷ ഫലത്തിലുണ്ടായില്ല. മദ്ധ്യപ്രദേശ് തിരിച്ചുപിടിച്ചില്ലെന്നു മാത്രമല്ല അധികാരമുണ്ടായിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും കൈയിൽനിന്നു പോവുകയും ചെയ്തു. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് പ്രതീക്ഷിച്ചതുപോലെ ഫലം കിട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |