SignIn
Kerala Kaumudi Online
Saturday, 27 July 2024 8.57 AM IST

ഒറ്റഗോളിന് ഗോവ ഒന്നാമത്

blasters

കേരള ബ്ളസ്റ്റേഴ്സിനെ ഗോവ എഫ്.സി 1-0ത്തിന് കീഴടക്കി

മഡ്ഗാവ് : ഐ.എസ്.എല്ലിലെ തങ്ങളുടെ എക്കാലത്തെയും വലിയ വൈരികളുടെ തട്ടകത്തിൽ പോരാട്ടത്തിനിറങ്ങിയ കേരള ബ്ളാസ്റ്റേഴ്സിന് ഒറ്റ ഗോളിന്റെ തോൽവിയും ഒന്നാം സ്ഥാന നഷ്ടവും. ഇന്നലെ മഡ്ഗാവിൽ നടന്ന കേരളബ്ളാസ്റ്റേഴ്സും എഫ്.സി ഗോവയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ റൗളിൻ ബോർഗസാണ് ഗോവയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഒരു ഫ്രീകിക്കിൽ നിന്നാണ് റൗളിൻ സ്കോർ ചെയ്‌തത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ബ്ളാസ്റ്റേഴ്സിനെ മറികടന്ന് ഗോവ ഒന്നാമതെത്തുകയും ചെയ്തു.

ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബ്ളാസ്റ്റേഴ്സും ഗോവയും നടത്തിയത്. മൂന്നാം മിനിട്ടിൽ ബോറിസ് സിംഗിലൂടെ ഗോവയാണ് ആദ്യശ്രമം നടത്തിയത്. ഏഴാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സ് താരം ഡാനിഷ് ഫറൂഖിന്റെ ഒരു ശ്രമം തലനാരിഴയ്ക്ക് മിസായി. ഏഴാം മിനിട്ടിലെ വിബിൻ മോഹനന്റെ ശ്രമവും ഗോവൻ ഗോൾമുഖത്ത് തീപടർത്തിയശേഷം കെട്ടുപോയി. തൊട്ടടുത്ത മിനിട്ടിൽ ഖ്വാമി പെപ്രയും ഗോവൻ ഗോൾമുഖം വിറപ്പിച്ചിരുന്നു. 19-ാം മിനിട്ടിൽ സദോയിയിലൂടെ ഗോവയ്ക്ക് നല്ലൊരവസരമാണ് ലഭിച്ചതെങ്കിലും ബ്ളാസ്റ്റേഴ്സ് പ്രതിരോധം അവസരത്തിനൊത്തുയർന്നു.40-ാം മിനിട്ടിൽ മുൻ ബ്ളാസ്റ്റേഴ്സ് താരം സന്ദേശ് ജിംഗാൻ എടുത്ത ഫ്രീകിക്ക് പ്രയോജനപ്പെടുത്താൻ ഗോവയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ നവോച്ച സിംഗ് നടത്തിയ ഒരു ഫൗളിന് ലഭിച്ച ഫ്രീകിക്ക് ഗോളിന് വഴിതുറന്നു. നവോച്ചയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. ഫ്രീ കിക്കെടുത്ത വിക്ടർ റോഡ്രിഗസ് നൽകിയ ക്രോസാണ് റൗളിൻ ഗോളാക്കി മാറ്റിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BLASTERS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.