SignIn
Kerala Kaumudi Online
Saturday, 27 July 2024 6.11 AM IST

ശക്തൻവിളക്കോടെ ഹിന്ദു ധർമ്മ പരിഷത്ത് സമാപിച്ചു

kthan

തൃശൂർ : ശക്തൻ നഗറിൽ നടന്നുവന്നിരുന്ന ഹിന്ദു ധർമ്മ പരിഷത്ത് സമാപിച്ചു. സമാപന സഭയിൽ വി.രാമദാസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി വി.കെ.വിശ്വനാഥൻ സന്ദേശം നൽകി. കെ.കിട്ടു നായർ, മുകുന്ദൻ കുന്നമ്പത്ത്, വി.ബാലൻ പൂത്തോൾ, മോഹന ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നടന്ന ശക്തൻ വിളക്ക് എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്നും ഉടുക്കുപ്പാട്ടിന്റെയും ഗജവീരന്മാരുടെയും ഭജന സംഘത്തിന്റെയും അയ്യപ്പ വിഗ്രഹം വഹിച്ച അലങ്കരിച്ച തേരിന്റെയും അകമ്പടിയോടെ ശക്തനിലേക്കെത്തി സമാപിച്ചു. തുടർന്ന് കർപ്പൂരാഴി, പ്രസാദ ഊട്ട് , പാൽക്കിണ്ടി എഴുന്നള്ളിപ്പ് എന്നിവ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, HINDU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.