SignIn
Kerala Kaumudi Online
Saturday, 27 July 2024 12.42 PM IST

ചെറുതുരുത്തിയിൽ ഇന്ന് ട്രാഫിക് നിയന്ത്രണം

trafic

ചെറുതുരുത്തി : നവകേരളസദസ് നടക്കുന്ന ഇന്ന് ചെറുതുരുത്തിയിൽ ട്രാഫിക് പരിഷ്‌കാരം. വരവൂർ, ദേശമംഗലത്ത് നിന്നും വലിയ വാഹനത്തിൽ വരുന്നവർ ചെറുതുരുത്തി ഗവ. സ്‌കൂളിന് മുന്നിലുള്ള മെയിൻ റോഡിൽ പ്രവർത്തകരെ ഇറക്കി കേരള കലാമണ്ഡലം മൈതാനം, വെട്ടിക്കാട്ടിരി മാർക്കറ്റ് ഗ്രൗണ്ട്, വെട്ടിക്കാട്ടിരി കെ.ജെ.എം ഓഡിറ്റോറിയം ഗ്രൗണ്ട്, ജ്യോതി എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ചേലക്കര, പഴയന്നൂർ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ പ്രധാനറോഡിൽ ആളുകളെ ഇറക്കി വള്ളത്തോൾ നഗർ പഞ്ചായത്ത് മാർക്കറ്റ് ഗ്രൗണ്ട്, കൊച്ചിൻപാലത്തിന് സമീപത്തുള്ള പൊതുശ്മശാന പരിസരപ്രദേശം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. യാതൊരു കാരണവശാലും റോഡരികിൽ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ടൂവീലർ, ത്രീവീലർ,ഫോർവീലർ മുതലായ വാഹനങ്ങൾ കോഴിമാംപറമ്പ് ക്ഷേത്ര മൈതാനം, ചെറുതുരുത്തി ജി.എൽ.പി സ്‌കൂൾ മൈതാനം, വള്ളത്തോൾ നഗർ പഞ്ചായത്ത് മാർക്കറ്റ് ഗ്രൗണ്ട്, വെട്ടിക്കാട്ടിരി മാർക്കറ്റ് ഗ്രൗണ്ട്, വെട്ടിക്കാട്ടിരി കെ.ജെ.എം ഓഡിറ്റോറിയം ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ചെറുതുരുത്തി സ്‌കൂളിന് മുന്നിലുള്ള പി.ഡബ്‌ള്യു.ഡി റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചു. കോഴിമാംപറമ്പ് ക്ഷേത്ര മൈതാനിയിൽ പാർക്ക് ചെയ്യാനായി വാഹനങ്ങൾ ചുങ്കം പുതുശേരി റോഡിൽ നിന്ന് സുപ്പുട്ടി മേനോൻ റോഡിലൂടെ വേണം എത്തിച്ചേരാൻ. നവകേരള സദസ് നടക്കുന്ന മൈതാനത്തേക്ക് ഒരു വാഹനങ്ങൾക്കും പ്രവേശനം ഉണ്ടാകില്ല. കോഴിമാംപറമ്പ് ക്ഷേത്ര മൈതാനം, ചെറുതുരുത്തി ജി.എൽ.പി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥരുടെയും വി.ഐ.പികളുടെയും വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TRAFIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.