ജക്കാർത്ത : ലോകത്തെ ഏറ്റവും സജീവ അഗ്നിപർവതങ്ങളിൽ ഒന്നായ ഇൻഡോനേഷ്യയിലെ സുമാത്രയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് മറാപിയിൽ സ്ഫോടനം. ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.24ഓടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിന് പിന്നാലെ ആകാശത്ത് 3 കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും തെറിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. ഇൻഡോനേഷ്യയിലെ 400 ഓളം അഗ്നിപർവതങ്ങളിൽ ഏറ്റവും സജീവമായ ഒന്നാണ് 9,484 അടി ഉയരമുള്ള മൗണ്ട് മറാപി. മറാപിയ്ക്ക് 3 കിലോമീറ്റർ ചുറ്റളവിൽ അധികൃതർ നിരോധിത മേഖല പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |