വയനാട്: കെ എസ് ആർ ടി സി ബസ് വഴി സ്വർണം കടത്താൻ ശ്രമിച്ച കൊടുവള്ളി സ്വദേശി പിടിയിൽ. സഫീറലി ടി സി എന്ന യുവാവാണ് കോഴിക്കോടേക്കുള്ള യാത്രക്കിടെ മുത്തങ്ങ എക്സ്സെസ് ചെക്ക് പോസ്റ്റിൽ പിടിയിലായത്. ബസിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കോടിയോളം രൂപയുടെ വില വരുന്ന സ്വർണവും പിടിച്ചെടുത്തു.
കർണാടകയിൽ നിന്നും കോഴിക്കോടേക്കുള്ള കെ എസ് ആർ ടി സി ബസിലാണ് സഫീറലി സ്വർണം കടത്താൻ ശ്രമിച്ചത്. പ്രതിയെ തുടർനടപടികൾക്കായി ജി എസ് ടി വകുപ്പിന് കെെമാറിയെന്നാണ് വിവരം.
മുത്തങ്ങ എക്സ്സെസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ദ്രാവകരൂപത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണം കണ്ടെത്തിയത്. പരിശോധനയിൽ എക്സ്സെസ് ഇൻസ്പെക്ടർ എ ജി തമ്പി, പ്രിവന്റിവ് ഓഫീസർമാരായ രാജേഷ് കോമത്ത്, മനോജ് കുമാർ, എക്സ്സെസ് ഓഫീസർമാരായ രാജീവൻ കെ വി, മഹേഷ് കെ എം, വനിതാ സിവിൽ എക്സ്സെസ് ഓഫീസർമാരായ പ്രസന്ന, അനിത എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതി അരയിൽ ബെൽറ്റ് രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |