SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.10 PM IST

കെ.പി.സി.സി ചരിത്ര കോൺഗ്രസ്: ഇന്ന് തുടക്കം

Increase Font Size Decrease Font Size Print Page
kpcc

തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി സംഘടിപ്പിക്കുന്ന ദ്വിദിന ചരിത്ര കോൺഗ്രസ് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഇന്ന് രാവിലെ 10.30 ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിഎസ്.സി, എസ്.ടി, ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ദേശീയ കോർഡിനേറ്ററുമായ കെ.രാജു ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കും.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത എഴുത്തുകാരൻ പി.അതിയമാൻ,സുകുമാരൻ മൂലേക്കാട് എന്നിവർ മുഖ്യാതിഥികളാവും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ്, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കെ.മുരളീധരൻ എം.പി, വി.എം സുധീരൻ, അടൂർ പ്രകാശ് എം.പി, എൻ.ശക്തൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം 2.30 ന് 'വൈക്കം സത്യാഗ്രഹവും സാമൂഹികപരിഷ്‌കരണവും' എന്ന വിഷയത്തിലെ സെമിനാറിൽ ടി.മുഹമ്മദാലി, കാർത്തികേയൻ നായർ, ജെ.രഘു,ജെ.ദേവിക,നെടുങ്കുന്നം ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 5ന് കലാപരിപാടികൾ. 6.45ന് കേരള നവോത്ഥാനം എന്ന വിഷയത്തിൽ ഓപ്പൺ ഫോറം ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും.സണ്ണി കപിക്കാട്, സി.പി ജോൺ എന്നിവർ പങ്കെടുക്കും.

നാളെ രാവിലെ 10ന് അന്താരാഷ്ട്ര സെമിനാർ എക്കോണമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി മുൻ എഡിറ്റർ ഡോ .ഗോപാൽ ഗുരു ഉദ്ഘാടനം ചെയ്യും. ഡോ.ശശി തരൂർ മുഖ്യപ്രഭാഷണം നടത്തും.

വൈക്കം സത്യാഗ്രഹ സമരസേനാനികളുടെ പിൻതലമുറക്കാരുടെ കുടുംബസംഗമം ഉച്ചയ്ക്ക് 2.30ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ശ്രീനാരാണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യാതിഥിയായിരിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ,പ്രൊഫ.അഞ്ചയിൽ രഘു തുടങ്ങിയവർ പ്രസംഗിക്കും.

സമാപന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്ഘാടനം ചെയ്യും. സെക്രട്ടറിമാരായ പി.സി.വിഷ്ണുനാഥ്,റോജി എം ജോൺ,ജെബി മേത്തർ,വി.ടി ബൽറാം തുടങ്ങിയവർ പങ്കെടുക്കും. ആയിരത്തിൽപ്പരം പ്രതിനിധികൾ പങ്കെടുക്കുമെന്ന് വൈക്കംസത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ വി.പി.സജീന്ദ്രനും കൺവീനർ എം.ലിജുവും അറിയിച്ചു.

TAGS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY