SignIn
Kerala Kaumudi Online
Saturday, 27 July 2024 5.39 AM IST

ആൻവി ഹിയറിംഗ് സൊലുഷൻസ് ക്ലിനിക് കൊച്ചിയിൽ

anvi

കൊച്ചി : ശ്രവണ ചികിൽസാ രംഗത്തെ പ്രമുഖരായ ആൻവി സൊലുഷൻസിന്റെ പുതിയ ശാഖ ഹിയറിംഗ് ക്ലിനിക്ക് ഡബ്ല്യു.എസ് ഓഡിയോളജിയുടെ കീഴിലുള്ള പ്രമുഖ ബ്രാൻഡായ സിഗ്‌നിയയും ചേർന്ന് കൊച്ചി കടവന്ത്രയിൽ പ്രവർത്തനം ആരംഭിച്ചു. കൊച്ചി കേന്ദ്രത്തിന്റെ ഉദ്ഘാടനം ആൻവി സൊലുഷൻസ് ഹിയറിംഗ് ക്ലിനിക്ക് മാർക്കറ്റിംഗ് ഹെഡ് പരാഗ് ബി. ഷാ, ചീഫ് ബിസിനസ് ഓഫിസർ സെയ്ൻ അൽവി, സിഗ്‌നിയ ഏരിയ സെയിൽസ് മാനേജർ എസ്. അൻവർഷാ എന്നിവർ ചേർന്ന് നിർവഹിച്ചു. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 24 നഗരങ്ങളിലായി 80 ക്ലിനിക്കുകളാണ് ആൻവി സൊല്യൂഷൻസിനുള്ളത്. കേരളത്തിലെ ആദ്യ ക്ലിനിക്കാണ് കടവന്ത്രയിൽ പ്രവർത്തനം ആരംഭിച്ചത്.
അതിനൂതനമായ ശ്രവണ പരിഹാരമാർഗങ്ങൾ പകർന്നു നൽകാനുള്ള ദൗത്യത്തിന്റെ പ്രധാനമായ ചുവടുവെയ്പ്പാണ് കടവന്ത്രയിലെ പുതിയ ശ്രവണ സഹായ കേന്ദ്രമെന്ന് ആൻവി സൊലുഷൻസ് ഹിയറിംഗ് ക്ലിനിക്ക് ചീഫ് ബിസിനസ് ഓഫിസർ സെയ്ൻ ആൽവി പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.