കൊച്ചി: റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം. അംബാനി 'സ്പോർട്സ് ലീഡർ ഒഫ് ദി ഇയർ ഫീമെയിൽ' അവാർഡിന് അർഹയായി. ന്യൂഡൽഹിയിൽ നടന്ന സി. ഐ.ഐ സ്കോർകാർഡ് 2023 യിലാണ് ഇന്ത്യയുടെ കായിക മേഖലയെ നയിക്കുന്നതിൽ മാതൃകാപരമായ നേതൃത്വത്തിന് അവാർഡ് നൽകി ആദരിച്ചത്. കൂടാതെ, സ്പോർട്സ് പ്രൊമോട്ട് ചെയ്യുന്ന മികച്ച കോർപറേറ്റിനുള്ള അവാർഡും റിലയൻസ് ഫൗണ്ടേഷന് ലഭിച്ചു.
ഇന്ത്യയെ ആഗോള കായിക ശക്തിയായി മാറ്റാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം. അംബാനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |