തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് വിവിധ സമയങ്ങളിൽ സസ്‌പെന്റ് ചെയ്ത കോൺഗ്രസ് നേതാക്കളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്തിൽ തീരുമാനമെടുക്കാത്തതിൽ എ ഗ്രൂപ്പിന് അമർഷം. പത്തനംതിട്ട മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനുമായ സജി ചാക്കോ, മുൻ ഡി.സി.സി അദ്ധ്യക്ഷൻ ബാബു ജോർജ്, എം.എ .ലത്തീഫ്, ഓവർസീസ് കോൺഗ്രസ് നേതാക്കളായ സിദ്ധിഖ് ഹസൻ, ജോപ്പച്ചൻ തെക്കേക്കുറ്റ്, പുന്നയ്ക്കൽ മുഹമ്മദലി എന്നിവരാണ് സസ്പെൻഷനിലുള്ളത്.. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും എ ഗ്രൂപ്പുകാരായ ഇവരെ തിരിച്ചെടുക്കാൻ നേതൃത്വം .തയ്യാറാവുന്നില്ല.
ഒക്‌ടോബറിലാണ് കെ.പി.സി.സി അദ്ധ്യക്ഷന് ആദ്യം കത്ത് നൽകിയത്. അതിൽ ഖേദപ്രകടനമില്ലെന്നും, ഓരോരുത്തർ വ്യക്തിപരമായി ഖേദപ്രകടനം ഉൾപ്പെടുത്തി കത്ത് നൽകണമെന്നുമായിരുന്നു മറുപടി. ഇതംഗീകരിച്ച് അഞ്ചിൽ നാല് പേരും കത്ത് നൽകി. എന്നാൽ ഖേദപ്രകടനത്തിന് തയ്യാറല്ലാത്ത എം.എ. ലത്തീഫ് വിശദീകരണം നൽകി. ഇതിന് ഒരു മറുപടിയും നേതൃത്വം നൽകിയില്ല. അവഗണന തുടർന്നാൽ ജില്ലകളിൽ പരസ്യ പ്രതിഷേധത്തിന് തയ്യാറാവുമെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ മുന്നറിയിപ്പ്.
മണ്ഡലം പുന:സംഘടനയിൽ തങ്ങൾ അവഗണിക്കപ്പെട്ടെന്നാണ് എ ഗ്രൂപ്പിന്റെ മുഖ്യ ആരോപണം. 110 പേരെ ഉൾപ്പെടുത്തി നൽകിയ പട്ടികയിലെ 12 നേതാക്കളുടെ പേരുകൾ വെട്ടിയതോടെയാണ് മലപ്പുറത്ത് ആര്യടാൻ ഷൗക്കത്തിന്റെ വിഷയമുണ്ടായത്. കോട്ടയത്ത് . ആകെ 82 മണ്ഡലം പ്രസിഡന്റുമാരിൽ 39 എണ്ണത്തിൽ ധാരണയായി. 43 പേരുടെ പട്ടിക പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പിടിച്ചു വച്ചിരിക്കുന്നുവെന്നാണ് ആരോപണം.. എ ഗ്രൂപ്പിൽ നിന്ന് പുറത്തു പോയ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ താൽപര്യം സംരക്ഷിക്കാനാണിതെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |