കൊച്ചി: ഇന്ത്യയുടെ ആഭ്യന്തര മൊത്ത ഉത്പാദനം (ജി.ഡി.പി) നാലു ലക്ഷം കോടി ഡോളറിലെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സാമ്പത്തിക, ധനകാര്യ മേഖലയിലുണ്ടായ മികച്ച മുന്നേറ്റമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. ആഗോള സാമ്പത്തിക മേഖലയിലെ വലിയ ശക്തിയായി ഇന്ത്യ മാറുന്നതിലെ നാഴികകല്ലായാണ് നാലു ലക്ഷം കോടി ഡോളർ വലിപ്പത്തെ വിലയിരുത്തുന്നത്.കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഇക്കാര്യം ഉറപ്പാക്കിയിട്ടില്ല. ജപ്പാനെയും ജർമ്മനിയും മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറാൻ വലിയ താമസമില്ലെന്നാണ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |