SignIn
Kerala Kaumudi Online
Saturday, 27 July 2024 5.25 AM IST

പറന്ന് പറന്ന് ഓഹരി വിപണി

stock

കൊച്ചി: സാമ്പത്തിക, രാഷ്ട്രീയ മേഖലകളിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ തുടർച്ചയായ നാലാം ദിനവും റെക്കാഡുകൾ കീഴടക്കി ഓഹരി വിപണി മുന്നേറുന്നു. ഇന്നലെ സെൻസെക്സ് 357.59 പോയിന്റ് ഉയർന്ന് 69,653.7 ൽ വ്യാപാരം പൂർത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 82.6 പോയിന്റ് ഉയർന്ന് 20,937.7 ൽ അവസാനിച്ചു. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ കഴിഞ്ഞ രണ്ട് ദിവസമായി മികച്ച മുന്നേറ്റമാണുണ്ടാകുന്നത്. ഹിണ്ടൻബെർഗ് റിപ്പോർട്ടിൽ വലിയ കഥയില്ലെന്ന യു. എസിലെ പ്രമുഖ ഏജൻസിയുടെ അഭിപ്രായമാണ് രണ്ട് ദിവസമായി അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഓഹരികളിൽ വൻ തരംഗം സൃഷ്ടിക്കുന്നത്.

ബാങ്കിംഗ്, വാഹന, ധനകാര്യ മേഖലകളിലെ ഓഹരികൾ ഇന്നലെ കനത്ത വില്പന സമ്മർദ്ദം നേരിട്ടു. ഐ.ടി, എഫ്. എം. സി.ജി രംഗത്തെ കമ്പനികളിൽ മികച്ച വാങ്ങൽ താത്പര്യം ദൃശ്യമായി. ഇന്ത്യയുടെ വളർച്ചാ സാദ്ധ്യതകൾ പരിഗണിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ആവേശത്തോടെ പണമൊഴുക്കിയതാണ് വിപണിക്ക് ഗുണമായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.