തിരുവനന്തപുരം: പ്രശസ്ത റഷ്യൻ കവി സെർഗെ യെസേനിന്റെ പേരിൽ തലസ്ഥാനത്തെ റഷ്യൻ ഹൗസ് നൽകുന്ന യെസേനിൻ അവാർഡിന് എഴുത്തുകാരനും പരിഭാഷകനുമായ ശരത് മണ്ണൂർ അർഹനായി. റഷ്യൻ കൃതികളെ തർജ്ജമകളിലൂടെ മലയാളത്തിന് പരിചയപ്പെടുത്തിയതിനാണ് അവാർഡ്. കണ്ണൂർ സ്വദേശിയായ ശരത് മണ്ണൂർ കാലിക്കറ്റ് സർവകലാശാലയിൽ സെക്ഷൻ ഓഫീസറാണ്. 11ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ചെന്നൈയിലെ റഷ്യൻ കോൺസൽ ജനറൽ ഒലെഗ് അവ്ദേവ് അവാർഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |