തിരുവനന്തപുരം: കലാനിധി ട്രസ്റ്റ് ഏർപ്പെടുത്തിയ വി.ദക്ഷിണാമൂർത്തി സംഗീതശ്രേഷ്ഠ സുവർണ മുദ്ര പുരസ്കാരം പ്രൊഫ. എൻ. ലതികയ്ക്ക് നൽകുമെന്ന് പുരസ്കാര നിർണയസമിതി ചെയർമാൻ കിരീടം ഉണ്ണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദയ സമുദ്ര എം.ഡി ചെങ്കൽ രാജശേഖരൻ നായർ, ഗായകരായ രഞ്ജിനി സുധീരൻ, തേക്കടി രാജൻ, മണക്കാട് ഗോപൻ, രഞ്ജിത് ഉണ്ണി, മഹേന്ദ്രൻ കെ. പൊതുവാൾ, സരസ്വതി ശങ്കർ, രാധിക എസ്. നായർ, വിദ്യ അജിത് എന്നിവർക്കും മറ്റു മേഖലകളിലെ പ്രതിഭകൾക്കും പുരസ്കാരം നൽകും. വി.ദക്ഷിണാമൂർത്തിയുടെ 104-ാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് 9,10 തീയതികളിൽ തിരുവനന്തപുരം വേൾഡ് മാർക്കറ്റ് ഗ്രൗണ്ടിൽ വി.ദക്ഷിണാമൂർത്തി- വയലാർ സ്മൃതി സന്ധ്യയും പുരസ്കാര വിതരണവും നടക്കുന്നത്. 9 ന് വൈകിട്ട് 5.30 ന് കവി പ്രഭാവർമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കലാനിധി മുഖ്യ രക്ഷാധികാരി ജി.ശങ്കർ പുരസ്കാരങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |