ദുബായ് : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യു.എ.ഇയിലെത്തി. ഗാസ സംഘർഷം, യുദ്ധം, എണ്ണ ഉത്പാദനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം ചർച്ച നടത്തി. ശേഷം സൗദി അറേബ്യയിലേക്ക് തിരിച്ച അദ്ദേഹം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും കൂടിക്കാഴ്ച നടത്തും. യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉടമ്പടിയിൽ ഒപ്പിട്ടിട്ടില്ലാത്തതിനാൽ യു.എ.ഇയിലും സൗദിയിലും പുട്ടിന് അറസ്റ്റ് ഭീതിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |