SignIn
Kerala Kaumudi Online
Saturday, 27 July 2024 11.53 AM IST

2 ഓർഡിനൻസിൽ ഒപ്പിട്ട് ഗവർണർ

governor

#മാലിന്യം വലിച്ചെറിയുന്നവർക്ക് കടുത്ത ശിക്ഷ

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള 2 ഓർഡിനൻസുകളിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള മുനിസിപ്പാലിറ്റി ഭേദഗതി, കേരള പഞ്ചായത്ത് രാജ് ഭേദഗതി ഓർഡിനൻസുകളിലാണ് ഇന്നലെ വൈകിട്ട് ഒപ്പിട്ടത്.

കേരള ഭൂവിനിയോഗ ബോർഡ് നിയമത്തിലെ തെറ്റായ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള റൂൾസ് ഒഫ് ബിസിനസ് ഭേദഗതിയും ഗവർണർ അംഗീകരിച്ചു. ഓർഡിനൻസിൽ ഒപ്പിടുന്നില്ലെന്ന സർക്കാരിന്റെ വിമർശനത്തിന്, രണ്ടര ആഴ്ച മുൻപാണ് ഓർഡിനൻസ് തനിക്ക് കിട്ടിയതെന്ന് ഗവർണർ തിരിച്ചടിച്ചിരുന്നു. ഈ വാക്പോരിനിടെയാണ് ഓർഡിനൻസുകളിൽ ഒപ്പിട്ടത്.

റോഡിലും ജലാശയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്ക് 1,000 മുതൽ 50,000 രൂപ വരെ പിഴയും 6 മാസം മുതൽ ഒരു വർഷം വരെ തടവും വ്യവസ്ഥ ചെയ്യുന്നതിനുള്ളതാണ് ഓർഡിനൻസുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.