തിരുവനന്തപുരം: ഐക്യരാഷ്ട്രസംഘടനയുടെ കുട്ടികളുടെ വിഭാഗമായ യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽ നിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഉമ.എസ് തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം, പോഷണം, ലിംഗനീതി തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിൽ യൂണിസെഫിനുവേണ്ടി വീഡിയോ/ഓഡിയോ കണ്ടന്റുകൾ നിർമ്മിക്കുകയാണ് ചുമതല.
കൊവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകിയ ഉമക്കുട്ടി എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ ഉമ വനിതാശിശുവികസനവകുപ്പിന്റെ ഉജ്ജ്വലബാല്യം അവാർഡ് ജേതാവാണ്. കൊവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് യൂണിസെഫിന്റേതടക്കം ശില്പശാലകളിലും ചർച്ചകളിലും സജീവമായി പങ്കെടുത്തിരുന്നു. സംസ്ഥാന ശിശുദിനത്തിലെ കുട്ടികളുടെ നേതാവായി കഴിഞ്ഞ മൂന്ന് വർഷവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാത്തു,പൂപ്പി തുടങ്ങി കുട്ടികൾക്കായുള്ള നിരവധി കാർട്ടൂൺ പരമ്പരകളിൽ ശബ്ദം നൽകിയിട്ടുണ്ട്.
കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി കെ സുജിത്തിന്റേയും അഭിഭാഷകയായ എം നമിതയുടെയും മകളാണ്. 15/453 ഡി മൽഹാർ,ചന്ദൻ വില്ലാസ്,പെരുകാവ്,തിരുവനന്തപുരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |