ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഹിന്ദി സിനിമകൾ പ്രദർശിപ്പിച്ച മൂന്നു തിയേറ്ററുകളിൽ അജ്ഞാതരുടെ ആക്രമണം. പ്രാദേശിക സമയം, ചൊവ്വാഴ്ച രാത്രി തിയേറ്ററുകൾക്കുള്ളിൽ കടന്ന മാസ്ക് ധരിച്ച ചിലർ കാണികൾക്ക് നേരെ അജ്ഞാത വസ്തു സ്പ്രേ ചെയ്തെന്ന് പൊലീസ് പറഞ്ഞു. സ്പ്രേ ശ്വസിച്ചവർക്ക് ശക്തമായ ചുമ അനുഭവപ്പെട്ടു. ഇവരെ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. അക്രമികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. അക്രമികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |