SignIn
Kerala Kaumudi Online
Saturday, 27 July 2024 1.21 PM IST

2024ലാണ് ലോകം ഭയപ്പെട്ടുന്ന ആ സംഭവം; ബാബ വംഗയുടെ പ്രവചനം നടക്കാൻ ഇനി അധിക നാളുകളില്ല

baba-vanga-

ലണ്ടൻ: പ്രവചനങ്ങൾ കൊണ്ട് വാർത്തകളിൽ നിറഞ്ഞ മുത്തശിയാണ് ബാബ വംഗ. മരണത്തിന് ശേഷവും പ്രവചനങ്ങളിലൂടെ ജീവിക്കുന്ന ബൾഗേറിയക്കാരിയായ വാംഗേലിയ പാണ്ഡേവ ഗുഷ്‌റ്റെറോവ എന്ന ബാബ വംഗയെ പിന്തുടരുന്നവർ ഏറെയാണ്. ഇതുവരെ നടത്തിയ പ്രവചനങ്ങളിൽ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് ഇവരുടെ പ്രവചനങ്ങൾക്ക് കാതോർക്കാൻ ലോകത്തെ പ്രേരിപ്പിക്കുന്നത്.

2022ൽ വിവിധ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും 'തീവ്രമായ വെള്ളപ്പൊക്കങ്ങൾ' ഉണ്ടാവുമെന്ന് ബാബ വംഗ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ യൂറോപ്യൻ നഗരങ്ങൾ വരൾച്ചയുടെ പിടിയിലാവുമെന്നും പ്രവചിച്ചു. ഇതെല്ലാം നൂറ് ശതമാനവും ശരിയായി ഭവിച്ചിരിക്കുകയാണ്. ഇതുപോലെ 2024ലും ചില സംഭവങ്ങൾ നടക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. അവ എന്താണെന്ന് നോക്കാേം.

2024ലെ പ്രവചനങ്ങൾ

1, അതിൽ ഏറ്റവും ഞെട്ടിച്ച ഒരു പ്രവചനമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മരണം. 2024ൽ അദ്ദേഹം മരിച്ചേക്കാമെന്നും അത് ഒരു കൊലപാതകമായിരിക്കുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു. റഷ്യൻ പൗരനായിരിക്കും മരണത്തിന് കാരണമെന്നും അവർ പറഞ്ഞിരുന്നു.

2, ക്യാൻസർ, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് 2024ൽ ചികിത്സ കണ്ടെത്തുമെന്നും ബാബ വംഗ പ്രവചിച്ചിരുന്നു.

3, അടുത്ത വർഷം സെെബർ ആക്രമണം കൂടുമെന്നും ബാബ പ്രവചിച്ചിരുന്നു. ഇത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും.

4, തീവ്രവാദം വ്യാപിക്കും. 2024ലെ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനങ്ങൾ ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. വംഗയുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യം 2024 ഓടെ ജെെവ ആയുധങ്ങൾ പരീക്ഷിക്കും. കൂടാതെ ലോകത്ത് ഭീകരാക്രമണങ്ങളും വർദ്ധിക്കും. പ്രത്യേകിച്ച് യൂറോപ്പ് ഭൂഖണ്ഡത്തിൽ.

5, യുദ്ധം, അധികാരം മാറൽ എന്നിവ മൂലം വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടും. പടിഞ്ഞാറ് മുതൽ കിഴക്ക് വരെ ലോകം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമെന്നും വംഗ പറഞ്ഞിരുന്നു. ഇത് ലോകമെമ്പാടും രാഷ്ട്രീയ അസ്ഥിരതയ്ക്കും സാമൂഹിക അശാന്തിക്കും ഇടയാക്കും. വലിയ നഗരങ്ങളിൽ ഇത് ആക്രമത്തിലേക്കും കുറ്റകൃത്യത്തിലേക്കും നയിച്ചേക്കാം.

6, 2024ൽ പ്രളയം, വരൾച്ച, ഭൂകമ്പം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ പോയ വർഷത്തെക്കാൾ കൂടുതലായും ഭയനാകമാകാൻ സാദ്ധ്യതയുണ്ടെന്നും ബാബ വംഗ പറഞ്ഞിരുന്നു.

7, 2024ൽ സാങ്കേതിക മേഖലയിൽ വലിയ മാറ്റം വരില്ലെന്നും. എഐയുടെ ഉപയോഗം കൂടുമെന്നും വംഗ പറഞ്ഞിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, BABA VANGA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.