തൃശൂർ: എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിലെ തൈക്കാട്ടുശ്ശേരി ശാഖയിൽ 'പുണ്യം വെളിച്ചെണ്ണ' നിർമ്മാണ വ്യവസായ സംരംഭത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു. ശാഖാ യോഗം പ്രസിഡന്റ് ഗോപിനാഥൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് ഇ.കെ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ കൗൺസിലർമാരായ രാജേഷ് തിരുത്തോളി, ജനാർദ്ദനൻ പുളിങ്കുഴി, ശാഖയിലെ യൂണിയൻ കമ്മിറ്റി അംഗം സന്ദീപ് സഹദേവൻ എന്നിവർ പ്രസംഗിച്ചു. ശാഖായോഗം സെക്രട്ടറി സജീവ് പുളിങ്കുഴി സ്വാഗതവും ശാഖാ കമ്മിറ്റി അംഗം സഹദേവൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |