SignIn
Kerala Kaumudi Online
Saturday, 27 July 2024 9.42 AM IST

സണ്ണി ലിയോണിന്റെ ചിത്രമുള്ള ടീഷർട്ട് ധരിച്ച് നടിയ്ക്ക് നേരെ ഓടിയടുക്കുന്ന ഭീമൻ രഘു; വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരിച്ച് നടൻ

sunny-leone

ബോളിവുഡ് താരം സണ്ണി ലിയോണിയെ കാണാൻ ഓടിവരുന്ന രീതിയിലുള്ള നടൻ ഭീമൻ രഘുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ജുവലറി ഉദ്ഘാടനത്തിന് എത്തിയ നടി വിളക്ക് തെളിയിക്കുന്നതും ഇതിനിടയിൽ ഭീമൻ രഘു ഓടി വേദിക്കരികിലേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.സണ്ണി ലിയോണിയുടെ ചിത്രം പതിച്ച ടീഷർട്ടാണ് അദ്ദേഹം ധരിച്ചത്.


ഈ വീഡിയോയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഇപ്പോൾ. ഒരു വെബ്സീരീസിലെ സീനാണ് ഇതെന്ന് അദ്ദേഹം ഓൺലൈൻ മാദ്ധ്യമത്തോട് പറഞ്ഞു. 'പാൻ ഇന്ത്യൻ സുന്ദരി' എന്ന വെബ് സീരിസിലാണ് താനിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സതീഷ് കുമാർ ആണ് ഇത് സംവിധാനം ചെയ്യുന്നതെന്ന് ഭീമൻ രഘു വ്യക്തമാക്കി.


ഒരു ഉദ്ഘാടനത്തിന് വരുന്ന സണ്ണി ലിയോണിയെ കാണാൻ ഓടി വരുന്ന സീൻ അഭിനയിക്കുകയായിരുന്നു. ഇതിനിടയിൽ ആരോ വീഡിയോ പകർത്തി മോശമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഭീമൻ രഘു പറഞ്ഞു. സീരീസിൽ സണ്ണി ലിയോണുമായി നൃത്തം ചെയ്യുന്നുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് സണ്ണി ലിയോൺ ആദ്യമായി മലയാള സിനിമയിലേക്ക് എത്തിയത്. സണ്ണി നായികയായി രംഗീല എന്ന മലയാള ചിത്രം ചിത്രീകരണം ആരംഭിച്ചെങ്കിലും റിലീസായിട്ടില്ല.

A post shared by 🅒🅘🅝🅔🅟🅗🅘🅛🅔....🎥 (@cinephile_plus)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUNNY LEONE, BHEEMAN RAGHU, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.