പെരിങ്ങോട്ടുകര : പൈനൂർ ആമലത്തുകുളങ്ങര ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ അഷ്ടമംഗല പ്രശ്‌നപരിഹാര കർമ്മങ്ങളുടെ ഭാഗമായി പാമ്പിൻകാവിൽ പുന:പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇന്ന് തുടക്കമാകും. 21 വരെയാണ് ചടങ്ങുകൾ. ക്ഷേത്രം തന്ത്രി ചെറുമുക്ക് മന ഹരിദത്തൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഇന്നലെ പ്രതിഷ്ഠയ്ക്കുള്ള ചിത്രകൂടക്കല്ല് ശിൽപ്പികളിൽ നിന്ന് ഏറ്റുവാങ്ങി. ഇന്ന് രാവിലെ മഹാസുദർശന ഹോമം, വൈകീട്ട് പൈതൃക ബാധദുരിത വേർപാട്, ലളിതാസഹസ്ര നാമജപം എന്നിവ ഉണ്ടാകും. നാളെ രാവിലെ വിഷ്ണുസഹസ്രനാമജപം, ത്രികാലപൂജ, വൈകീട്ട് ലളിതാ സഹസ്രനാമജപം എന്നിവ ഉണ്ടാകും. ബുധനാഴ്ച മഹാഗണപതി ഹോമം, സുകൃതഹോമം, വിഷ്ണുസഹസ്ര നാമജപം എന്നിവയ്ക്ക് ശേഷം രാവിലെയാണ് പാമ്പിൻകാവിൽ പുന:പ്രതിഷ്ഠ നടക്കും. വൈകീട്ട് വിളിച്ചുചൊല്ലി പ്രായശ്ചിത്തം, സുമംഗലി പൂജ എന്നിവയും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |