പൈനൂർ ആമലത്തുകുളങ്ങര ദുർഗാ ഭഗവതി ക്ഷേത്രത്തിലെ പാമ്പിൻകാവിൽ പുന: പ്രതിഷ്ഠ നടക്കുന്നു.
പെരിങ്ങോട്ടുകര : പൈനൂർ ആമലത്തുകുളങ്ങര ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തിലെ അഷ്ടമംഗല പ്രശ്‌നപരിപാഹ കർമ്മങ്ങളുടെ ഭാഗമായി പാമ്പിൻകാവിൽ നാഗപ്രതിഷ്ഠ നടത്തി. ക്ഷേത്രം തന്ത്രി ചെറുമുക്ക് മന ഹരിദത്തൻ നമ്പൂതിരി, ജാതവേദൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, അഴകത്ത് അനിയൻ നമ്പൂതിരി, രമേശൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. മഹാഗണപതി ഹോമം, സുകൃതഹോമം, വിഷ്ണുസഹസ്രനാമജപം എന്നിവയ്ക്ക് ശേഷമാണ് പുന:പ്രതിഷ്ഠ നടന്നത്. പുള്ളുവൻ പാട്ട്, നാവേറ് എന്നിവ നടന്നു. വൈകിട്ട് സർപ്പബലിയും നടന്നു. ഇന്ന് രാവിലെ വിളിച്ചുചൊല്ലി പ്രായശ്ചിത്തം, സുമംഗലി പൂജ എന്നിവയോടെ ചടങ്ങുകൾ സമാപിക്കും. ചടങ്ങുകൾക്ക് എ. ബി. അരവിന്ദൻ, എ. സതീഷ് ചന്ദ്രൻ, എ. രമേഷ്, പി. മാധവ മേനോൻ, യു.പി. കൃഷ്ണനുണ്ണി എന്നിവർ നേതൃത്വം നൽകി. ചടങ്ങുകൾ ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |