SignIn
Kerala Kaumudi Online
Saturday, 27 July 2024 11.52 AM IST

എല്ലാ ജില്ലകളിലും ഒരു മോഡൽ സ്‌കൂൾ; അദ്ധ്യാപകരുടെ പെർഫോമൻസ് വിലയിരുത്തും, ഗ്രേഡിംഗ് സംവിധാനം ഏർപ്പെടുത്തും

budget-2024

തിരുവനന്തപുരം: സ്‌കൂളുകളുടെ അക്കാഡമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് ബഡ്‌ജറ്റ് അവതരണത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒരു സ്‌കൂൾ മോഡൽ സ്‌കൂളായി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.

'സ്‌‌കൂളുകളുടെ പ്രവ‌ർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് സംവിധാനം ഏർപ്പെടുത്തും. ആറ് മാസത്തിലൊരിക്കൽ അദ്ധ്യാപകർക്ക് റസിഡൻഷ്യലായി പരിശീലനം നൽകും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡിഡി, ഡിഇഒ, എഇഒ, അദ്ധ്യാപകർ എന്നിവര‌ു‌ടെ പെർഫോമൻസ് വിലയിരുത്തും. എഐ സാങ്കേതിക വിദ്യ, ഡീപ്‌ഫെയ്ക്ക് എന്നിവ അടക്കമുള്ള വെല്ലുവിളികൾ നേരിടാൻ പുതുതലമുറയെ സജ്ജമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവച്ചു'- കെ എൻ ബാലഗോപാൽ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രഖ്യാപനങ്ങൾ

  • പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1032.62 കോടി
  • സ്‌കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ പത്ത് കോടി
  • സാങ്കേതിക ലോകത്തിന് അനുസൃതമായ നൈപുണ്യം കൈവരിക്കുന്നതിനുള്ള പദ്ധതികൾക്കായി 27.5 കോടി
  • പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി 5.15 കോടി
  • പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതുള്ള പദ്ധതികൾക്കായി 14.8 കോടി
  • സ്‌കൂളുകളുടെ ആധുനികവത്‌കരണത്തിന് 33 കോടി
  • സ്‌കൂൾ കുട്ടികളുടെ സൗജന്യ യൂണിഫോം വിതരണത്തിന് 185.34 കോടി (മുൻവർഷത്തേക്കാൾ 15.34 കോടി രൂപ അധികം)
  • ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങൾക്കായി 50 കോടി
  • കൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് 38.5 കോടി
  • ഹയർസെക്കൻഡറി വിദ്യാഭ്യാസ മേഖലയ്ക്ക് 75.2 കോടി
  • സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് 52 കോടി
  • മാനസിക വെല്ലുവിളി നേരിടുന്നവർക്കായി പ്രവ‌ർത്തിക്കുന്ന സി എച്ച് മുഹമ്മദ് കോയ ഇൻസ്റ്റിറ്റ്യൂട്ടിന് പത്ത് കോടി രൂപ
  • വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയ്ക്ക് 13 കോടി രൂപ
  • എസ് സി ഇ ആർ ടി യ്ക്ക് 21 കോടി രൂപ
  • ഉച്ചഭക്ഷണ പദ്ധതിക്ക് ആകെ 382.14 കോടി രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STATE BUDGET 2024, KERALA BUDGET, EDUCATION, EDUCATION ZONE, SCHOOLS GRADING, TEACHERS PERFORMANCE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.