റാഞ്ചി: ജാർഖണ്ഡിൽ അടുത്തിടെ മുഖ്യമന്ത്രിയായി അധികാരമേറ്റ ചമ്പൈ സോറന്റെ ജെഎംഎം - കോൺഗ്രസ്-ആർജെഡി സഖ്യ സർക്കാരിന് വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചു. 80 അംഗങ്ങളുള്ള നിയമസഭയിൽ 47 എംഎൽഎമാരുടെ പിന്തുണയാണ് ചമ്പൈ സോറന് ലഭിച്ചത്. എതിർത്ത് 29 എംഎൽഎമാർ വോട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലുള്ള മുൻമുഖ്യമന്ത്രി ഹേമന്ത് സോറനും കോടതി അനുമതിയോടെ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനെത്തിയിരുന്നു.
ബിജെപി അട്ടിമറി ശ്രമങ്ങൾ നടത്തുന്നതായി ആരോപിച്ച് ഭരണകക്ഷി എംഎൽഎമാരെ ഹൈദരാബാദിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ തലസ്ഥാനത്ത് എത്തിച്ചത്. ചമ്പൈ സോറന് 41 എംഎൽഎമാരുടെ പിന്തുണ അനിവാര്യമായിരുന്നു. ഇതിനെ തുടർന്നാണ് ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |