കൊച്ചി: ഉത്പാദന മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടും സൺറൈസ് മേഖലകളിൽ സ്വകാര്യസംരംഭങ്ങൾക്ക് പ്രാധാന്യം നൽകിയും വളർച്ച കൈവരിക്കാനുള്ള ശ്രമമാണ് ബഡ്ജറ്റിനെ വ്യത്യസ്ഥമാക്കുന്നതെന്ന് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് പി. വി ജോയ് പറഞ്ഞു. മേക്ക് ഇൻ കേരള, സ്വകാര്യ വ്യവസായ സാമ്പത്തിക പാർക്കുകൾ, കൃഷി, വിനോദസഞ്ചാരം, ഗ്രാമീണ അടിസ്ഥാനസൗകര്യം എന്നിവയ്ക്കും ബഡ്ജറ്റ് ഏറെ ശ്രദ്ധ നൽകുന്നു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, കൊച്ചി വാട്ടർ മെട്രോ തുടങ്ങിയ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ഊന്നൽ എന്നിവ സർക്കാരിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |