കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്പിൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. പ്രതികളുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തൊടുപുഴ സ്വദേശിയുടെ അൻവർ ബിലാലിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കത്രിക്കടവ് ഇടശേരി ബാറിന് സമീപം ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. മദ്യപിക്കാനെത്തിയ സംഘത്തിലെ ഒരാളാണ് എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തത്. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
ആക്രമണത്തിൽ ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന്റെ കാലിലും സിജിന്റെ വയറ്റിലുമാണ് വെടിയേറ്റത്. ആക്രമണത്തിന് ശേഷം പ്രതികൾ കാറിൽ തന്നെ രക്ഷപ്പെടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |