SignIn
Kerala Kaumudi Online
Saturday, 27 July 2024 9.43 AM IST

'എന്ന് സ്വന്തം വാലന്റൈൻ', ആ കത്തിന്റെ അവസാന വരി ഇങ്ങനെയായിരുന്നു; പ്രണയ ദിനം എന്തുകൊണ്ട് ഫെബ്രുവരി 14ന് ആഘോഷിക്കുന്നെന്നറിയാമോ?

valetines-day

ഫെബ്രുവരി 14 വാലന്റൈൻസ് ഡേ, മനസിലുള്ള പ്രണയം തുറന്നുപറയാനും സമ്മാനങ്ങൾ കൊടുത്തും വാങ്ങിയും ആഘോഷിക്കാനുള്ള ദിനം. പ്രണയം തുറന്നുപറയാൻ അങ്ങനെയൊരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ടെങ്കിലും ഈ ദിനം കാത്തിരിക്കുന്നവർ ഏറെയാണ്.

റോസാപ്പൂക്കളും, ചുംബനങ്ങളും കാൻഡിഡ് ലൈറ്റ് ഡിന്നറുകളുമൊക്കെയായി ആഘോഷിക്കുന്ന ഇന്നത്തെ തലമുറയിൽ വാലന്റൈൻസ് ഡേയുടെ ചരിത്രമറിയുന്നവർ വളരെ ചുരുക്കമായിരിക്കും. ആരാണ് ഈ വാലന്റൈൻ എന്ന് അറിയാമോ?

സെന്റ് വാലന്റൈൻ

അത്ഭുത സിദ്ധികളുള്ള വാലന്റൈൻ എ ഡി രണ്ടാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. റോമൻ ചക്രവർത്തി ക്ലോഡിയസ് രണ്ടാമന്റെ കാലം. യോദ്ധാക്കളുടെ വീര്യം ചോർന്നുപോകാതിരിക്കാൻ ചക്രവർത്തി വിവാഹം നിരോധിച്ചു.

valetine

ഈ സമയം കത്തൊലിക്കാ സഭയുടെ ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു സെന്റ് വാലന്റൈൻ. സ്‌നേഹിക്കുന്നവരെ അകറ്റുന്നത് പാപമാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം കമിതാക്കളുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു.


എന്ന് സ്വന്തം വാലന്റൈൻ


സെന്റ് വാലന്റൈൻ വിവാഹം നടത്തിക്കൊടുക്കുന്ന വാർത്ത ചക്രവർത്തിയുടെ ചെവിയിലുമെത്തി. തുടർന്ന് അദ്ദേഹത്തെ ജയിലിലടച്ചു. വാലന്റൈന്റെ അത്ഭുത കഥകൾ കേട്ടറിഞ്ഞ റോമിലെ ജയിലർ അന്ധയായ തന്റെ മകളുമായി വാലന്റെന്റെ അടുത്തെത്തി. കാഴ്ച തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടാണെന്നും താൻ പരമാവധി ശ്രമിക്കാമെന്നും അദ്ദേഹം ജയിലർക്ക് ഉറപ്പുനൽകുകയും ചികിത്സ ആരംഭിക്കുകയും ചെയ്‌തെന്നാണ് ഒരു കഥ. ഇരുവരും തമ്മിൽ പ്രണയത്തിലായെന്നും ആ പെൺകുട്ടി വാലന്റൈനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‌തെന്നാണ് മറ്റൊരു കഥ.

gift

തൂക്കിലേറ്റപ്പെടുന്നതിന്റെ തലേന്ന് അദ്ദേഹം അന്ധയായ പെൺകുട്ടിയ്ക്ക് കത്തെഴുതി. എന്ന് സ്വന്തം വാലന്റൈൻ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കത്ത് അവസാനിപ്പിച്ചത്. എഡി 270 ഫെബ്രുവരി 14ന് അദ്ദേഹത്തെ തൂക്കിലേറ്റി. ആ കത്ത് ജയിലർ മകൾ സമ്മാനിച്ചു. അതിൽ ഒരു മഞ്ഞപ്പൂവ് ഉണ്ടായിരുന്നു. അത് നോക്കിയപ്പോൾ പെൺകുട്ടിയുടെ കാഴ്ച തിരിച്ചുകിട്ടിയെന്ന് പറയപ്പെടുന്നു.

അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പോപ്പ് ഗെലാസിയസ് ആണ് ഫെബ്രുവരി 14 സെന്റ് വാലന്റൈൻസ് ദിനമായി പ്രഖ്യാപിച്ചത്. അന്ന് ഡയമണ്ടോ, പ്ലാറ്റിനമോ പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയല്ലായിരുന്നു പ്രപ്പോസൽ. ആട്ടിൻതോലുകൊണ്ടുള്ള ഒരു സാധനമായിരുന്നു നൽകിയിരുന്നത്.

love

വാലന്റൈൻസ് ഡേ ഇങ്ങനെയും ആഘോഷിക്കാം

  • പ്രിയപ്പെട്ടയാൾക്കൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കൽ
  • വീട്ടിൽ പങ്കാളിക്കൊപ്പം ഇരുന്ന് കൊണ്ട് ഒരു റൊമാന്റിക് സിനിമ കാണൽ. അല്ലെങ്കിൽ പുറത്തുപോയി നല്ലൊരു റൊമാന്റിക് പടം കാണുക.
  • പ്രിയപ്പെട്ടയാൾക്കായി നിങ്ങളുടെ കൈകൊണ്ട് അവർക്കിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാം.
  • വാലന്റൈൻസ് ഡേ പാർട്ടി സംഘടിപ്പിക്കാം
  • പരസ്പരം പ്രണയ ലേഖനങ്ങൾ എഴുതാം. ഇപ്പോൾ പ്രണയ ലേഖനങ്ങൾ അപ്രത്യക്ഷമായതിനാൽ അങ്ങനെയൊന്ന് ട്രൈ ചെയ്യുന്നത് പുതുമയായിരിക്കും.
  • റോസാപ്പുക്കൾ സമ്മാനമായി നൽകാം.
  • കിടപ്പുമുറി റോസാപ്പൂക്കൾ കൊണ്ട് അലങ്കരിക്കാം
  • ചോക്ലേറ്രുകളോ അഭരണങ്ങളോ ഒക്കെ സമ്മാനമായി നൽകാം

കച്ചവട സാദ്ധ്യത

തുടക്കത്തിൽ പരിശുദ്ധമായി പ്രണയം എന്ന നിലയിലായിരുന്നു വാലന്റൈൻസ് ദിനാഘോഷം തുടങ്ങിയത്. പ്രണയിതാക്കൾക്ക് തങ്ങളുടെ പ്രണയം തുറന്നുപറയാനുള്ള ദിനമായിട്ടേ അന്ന് കണ്ടിരുന്നുള്ളൂ. എന്നാൽ പതിയെപ്പതിയേ രീതി മാറി. പതിനെട്ടാം നൂറ്റാണ്ടോടെ കച്ചവട താത്പര്യവും ഇതിൽ കടന്നുകൂടി.

gifts

ഇന്ന് ഫെബ്രുവരി തുടങ്ങുമ്പോഴേക്ക് ചോക്ലേറ്റ് കമ്പനിക്കാരും ജുവലറിക്കാരുമൊക്കെ പരസ്യം തുടങ്ങും. കൊള്ളലാഭം കൊയ്യുകയും ചെയ്യുന്നു. വിലകൂടിയ സമ്മാനങ്ങൾ നൽകിയില്ലെങ്കിൽ കുറച്ചിലാണെന്ന തോന്നൽ നമ്മളിലുണ്ടാക്കാൻ കച്ചവടക്കാർക്ക്‌ സാധിച്ചു. ഒരു റോസാപ്പൂവ് നൽകണമെങ്കിൽ പോലും ഇരുപത്തിയഞ്ച് രൂപ കൊടുക്കണം.

വാലന്റൈൻ വീക്ക്

ഇന്നത്തെ കാലത്ത് ഫെബ്രുവരി ഏഴിന് തന്നെ പ്രണയ ദിനാഘോഷം തുടങ്ങും.
ഫെബ്രുവരി ഏഴ്- റോസ് ഡേ
ഫെബ്രുവരി എട്ട് - പ്രപ്പോസ് ഡേ
ഫെബ്രുവരി ഒൻപത്- ചോക്ലേറ്റ് ഡേ
ഫെബ്രുവരി പത്ത് -ടെഡ്ഡി ഡേ
ഫെബ്രുവരി പതിനൊന്ന്- പ്രോമിസ് ഡേ
ഫെബ്രുവരി പന്ത്രണ്ട്- ഹഗ്ഗ് ഡേ
ഫെബ്രുവരി പതിമൂന്ന് - കിസസ് ഡേ
ഫെബ്രുവരി പതിനാല്- വാലന്റൈൻസ് ഡേ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VALENTINES DAY, VALENTINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.