SignIn
Kerala Kaumudi Online
Saturday, 27 July 2024 9.13 AM IST

ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേരിൽ അവാർഡില്ല

national-award

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അന്തരിച്ച നടി നർഗീസ് ദത്തിന്റെയും പേരുകളിലുള്ള ദേശീയ ചലച്ചിത്ര അവാർഡുകൾ കേന്ദ്ര വാർത്താ വിനിമയമന്ത്രാലയം ഒഴിവാക്കി. ദാദാസാഹിബ് ഫാൽക്കെ അടക്കം അവാർഡുകളുടെ തുക ഉയർത്തുകയും സ്‌പെഷൽ ജൂറി അവാർഡുകൾ നിറുത്തലാക്കുകയും ചെയ്‌തു. സംവിധായകൻ പ്രിയദർശനടക്കം അംഗങ്ങളായ പ്രത്യേക കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണിത്.

മികച്ച നവാഗത സംവിധായകനുള്ള അവാർഡാണ് 1984ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷം നൽകി വന്നത്. പഴയകാല നടി നർഗീസ് ദത്തിന്റെ പേരിൽ ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് 1965ൽ പതിമൂന്നാം ദേശീയ ചലച്ചിത്ര അവാർഡു മുതലാണ് ഏർപ്പെടുത്തിയത്.

ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയ നവാഗത സംവിധായകനുള്ള അവാർഡ് വിഭാഗത്തിൽ നിർമ്മാതാവിന് അവാർഡ് ലഭിക്കില്ല. നർഗിസ് ദത്തിന്റെ പേരിൽ നൽകിയിരുന്ന അവാർഡ് 'ദേശീയ, സാമൂഹിക, പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം' എന്നാക്കി.

ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി. സ്വർണ കമൽ അവാർഡുകൾക്കുള്ള സമ്മാനത്തുക 3 ലക്ഷം രൂപയായും രജത് കമൽ അവാർഡ് തുക രണ്ട ലക്ഷം രൂപയുമാക്കി.

സെൻസർ ബോർഡ് മേധാവി പ്രസൂൺ ജോഷി, ചലച്ചിത്ര പ്രവർത്തകരായ വിപുൽ ഷാ, ഹവോബാം പബൻ കുമാർ, എസ്. നല്ലമുത്തു, മന്ത്രാലയം സെക്രട്ടറി നീരജ ശേഖർ, ജോയിന്റ് സെക്രട്ടറി പൃഥുൽ കുമാർ, മന്ത്രാലയം ഡയറക്‌ടർ കമലേഷ് കുമാർ സിൻഹ എന്നിവരായിരുന്നു മറ്റ് കമ്മിറ്റി അംഗങ്ങൾ.

പ്രത്യേക ജൂറി അവാർഡ് നിറുത്തലാക്കി

 മികച്ച ആനിമേഷൻ സിനിമ, 'സ്‌പെഷ്യൽ ഇഫക്‌റ്റുകൾ' എന്നിവ എ.വി.ജി.സി (ആനിമേഷൻ, വിഷ്വൽ ഇഫക്‌റ്റുകൾ, ഗെയിമിംഗ്, കോമിക്‌സ്) വിഭാഗത്തിന് കീഴിലിലാക്കി.

 ലൊക്കേഷൻ സൗണ്ട് റെക്കാഡിസ്റ്റ്, സൗണ്ട് ഡിസൈനർ, ഫൈനൽ മിക്സഡ് ട്രാക്ക് റെക്കാഡിസ്റ്റ് എന്നീ അവാർഡുകൾ ഓഡിയോഗ്രാഫി വിഭാഗത്തിന് കീഴിൽ. അവാർഡ് തുക 50,000 രൂപയിൽ നിന്ന് രണ്ട് ലക്ഷമാക്കി.

 മികച്ച സംഗീത സംവിധാനത്തിനുള്ള വിഭാഗം മികച്ച പശ്ചാത്തല സംഗീതത്തിലാക്കി.

 പ്രത്യേക ജൂറി അവാർഡ് നിറുത്തലാക്കി. ഫീച്ചർ ഫിലിം, നോൺ ഫീച്ചർ ഫിലിം വിഭാഗങ്ങളിൽ രണ്ട് പ്രത്യേക പരാമർശങ്ങൾ നൽകാം.

 നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച തിരക്കഥയ്ക്ക് പുതിയ അവാർഡ്.

 മികച്ച നരവംശശാസ്ത്ര സിനിമ, മികച്ച ശാസ്‌ത്ര സാങ്കേതിക സിനിമ, മികച്ച പ്രൊമോഷണൽ ഫിലിം, മികച്ച പരിസ്ഥിതി സിനിമ, സാമൂഹിക വിഷയങ്ങളിലെ മികച്ച ചിത്രം, മികച്ച വിദ്യാഭ്യാസ സിനിമ, മികച്ച പര്യവേക്ഷണം/സാഹസിക സിനിമ, മികച്ച അന്വേഷണാത്മക സിനിമകൾ എന്നീ വിഭാഗങ്ങൾ സംയോജിപ്പിച്ച് സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഡോക്യുമെന്ററിയും മികച്ച നോൺ-ഫീച്ചർ ചിത്രവും.

 നോൺ-ഫീച്ചർ വിഭാഗത്തിൽ കുടുംബമൂല്യങ്ങളെക്കുറിച്ചുള്ള മികച്ച ചിത്രവും പ്രത്യേക ജൂറി അവാർഡുകളും നിറുത്തലാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NATIONAL AWARD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.