SignIn
Kerala Kaumudi Online
Saturday, 27 July 2024 9.27 AM IST

എം.ജി യൂണി വാർത്തകൾ

mg-uni

എം.ജി ക്യാറ്റ്; ഓൺലൈൻ രജിസ്ട്രേഷൻ ഇന്നു മുതൽ
സർവകലാശാലയിലെ പഠന വകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററുകളിലും നടത്തുന്ന എം.എ, എം.എസ്‌സി, എം.ടി.ടി.എം, എൽ.എൽ.എം, എം.എഡ്, എം.പി.ഇ.എസ്, എം.ബി.എ പ്രോഗ്രാമുകളിൽ പൊതുപ്രവേശന പരീക്ഷയ്ക്ക് ഇന്നു മുതൽ മാർച്ച് 30 വരെ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. പരീക്ഷ മേയ് 17,18 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കേന്ദ്രങ്ങളിൽ നടക്കും. ഫോൺ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in. എം.ബി.എ പ്രോഗ്രാം സംബന്ധിച്ച വിവരങ്ങൾ 0481 2733367 എന്ന ഫോൺ നമ്പറിലും smbs@mgu.ac.in എന്ന ഇ-മെയിലിലും ലഭിക്കും.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ ഐ.എം.സി.എ (2022 അഡ്മിഷൻ റഗുലർ, 2017 - 2021 അഡ്മിഷനുകൾ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ 22ന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.വോക് സ്‌പോർട്സ് ന്യൂട്രീഷൻ ആൻഡ് ഫിസിയോതെറാപ്പി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2018-2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്- ന്യു സ്‌കീം, ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ നാളെ മുതൽ പാലാ അൽഫോൻസ കോളേജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MG UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.