SignIn
Kerala Kaumudi Online
Thursday, 19 February 2026 5.21 AM IST

കേന്ദ്ര നയങ്ങൾക്കെതിരെ നാളെ ഭാരത് ബന്ദ്; ഇളവ് അടിയന്തര സർവീസുകൾക്ക് മാത്രം

Increase Font Size Decrease Font Size Print Page
bandh

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും ( എസ്‌കെഎം) വിവിധ തൊഴിലാളി സംഘടനകളും ബന്ദിന് ആഹ്വാനം ചെയ്‌തു. നാളെ രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് വരെയാണ് 'ഗ്രാമീൺ ഭാരത് ബന്ദ് '.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഉച്ചയ്‌ക്ക് 12 മുതൽ വൈകിട്ട് നാല് മണിവരെ റോഡ് തടയലും ആഹ്വാനം ചെയ്‌തിട്ടുണ്ട്. ആംബുലൻസുകൾ, പത്രവിതരണം, വിവാഹം, മെഡിക്കൽഷോപ്പുകൾ, പരീക്ഷകൾ എന്നിവയെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ, കേരളത്തിൽ ജനജീവിതത്തിന് തടസമുണ്ടാകില്ല. രാവിലെ പത്ത് മണിക്ക് രാജ്‌ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം ഉണ്ടാകുമെന്ന് സംസ്ഥാന സമരസമിതി കോ - ഓർഡിനേഷൻ ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം വിജയകുമാർ അറിയിച്ചു.

ഡൽഹിയിൽ തുടരുന്ന കർഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കഴിഞ്ഞ ഡിസംബറിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കാർഷിക, തൊഴിലുറപ്പ് ജോലികൾ സ്തംഭിപ്പിക്കുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. അടിയന്തര ആവശ്യത്തിനുള്ള സർവീസുകൾ മാത്രമാണ് ഒഴിവാക്കിയത്.

താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ ഡൽഹി ചലോ മാർച്ച് സംഘടിപ്പിച്ചത്. കർഷക പെൻഷൻ, ഒ പി എസ്, കാർഷിക നിയമഭേദഗതി എന്നിവ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷക സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

TAGS: NEWS 360, NATIONAL, NATIONAL NEWS, BHARATH BANDH, KERALA, CENTRAL GOVT, FARMERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY