അൽഫോൺസ് ചിത്രം പ്രേമത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരൻ. നിവിൻ പോളിയുടെ മൂന്നു നായികമാരിൽ ഒരാളായ മേരിയായി എത്തിയ അനുപമ പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അനുപമ നായികയാകുന്ന പുതിയ തെലുങ്കു ചിത്രം തില്ലു സ്ക്വയറിന്റെ ട്രെയിലർ പുറത്തിവിട്ടിരിക്കുകയാണ ് അണിയറ പ്രവർത്തകർ. അതീവഗ്ലാമറസായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അനുപമയുടെ ലിപ്ലോക്ക് രംഗങ്ങളും ഗ്ലാമർ രംഗങ്ങളും ഉൾപ്പെടുന്ന ട്രെയിലർ മലയാളികൾക്കിടയിലും ഇപ്പോൾ ട്രെൻഡിംഗാണ്. 2023ൽ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ രണ്ടാംഭാഗമാണ് ഈ സിനിമ.
മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദു ജൊന്നാലഗഢ ആണ് നായകൻ. ചിത്രം മാർച്ച് 29ന് തിയേറ്ററുകളിലെത്തും. ജയം രവി നായകനാകുന്ന സൈറൺ എന്ന തമിഴ് ചിത്രമാണ് അനുപമയുടേതായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഈഗിൾ എന്ന തെലുങ്കു ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |