കൊല്ലം: പട്ടാഴിയിൽ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ അമൽ, ആദിത്യൻ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചമുതലാണ് കുട്ടികളെ കാണാതായത്.
കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം കുട്ടികൾ ആരോടും പറയാതെ പോകുകയായിരുന്നുവെന്നാണ് വിവരം. പ്രദേശത്ത് ഉത്സവം നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാനായി പോയതാകാമെന്നായിരുന്നു മാതാപിതാക്കൾ ആദ്യം കരുതിയിരുന്നത്.
ഏറെ നേരം കഴിഞ്ഞും കുട്ടികളെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |