SignIn
Kerala Kaumudi Online
Saturday, 27 July 2024 5.39 AM IST

സൻസദ് മഹാരത്ന അവാർഡ് ഏറ്റുവാങ്ങി എൻ.കെ. പ്രേമചന്ദ്രൻ

premachandran

ന്യൂഡൽഹി: 17-ാം ലോക്‌സഭയിലെ മികച്ച പാർലമെന്റേറിയനുള്ള സൻസദ് മഹാരത്ന അവാർഡ് എൻ.കെ. പ്രേമചന്ദ്രൻ എം.പി തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനിൽ നിന്നും ഏറ്റുവാങ്ങി. ഡൽഹി ന്യു മഹാരാഷ്ട്രാ സദനിൽ നടന്ന ചടങ്ങിൽ പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ഹൻസ്രാജ് ജി. അഹിർ മുഖ്യാതിഥിയായിരുന്നു. മുൻ സുപ്രീംകോടതി ജഡ്ജി സഞ്ജയ് കിഷൻ കൗൾ മുഖ്യപ്രഭാഷണം നടത്തി. ആഭ്യന്തര സഹമന്ത്രി അജയകുമാർ മിശ്ര അനുമോദന പ്രസംഗം നടത്തി. വൈകിട്ട് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതിയുടെ വസതിയിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകരും ജേതാക്കളെ അനുമോദിക്കുകയും ചായസൽക്കാരം നൽകുകയും ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.