SignIn
Kerala Kaumudi Online
Saturday, 27 July 2024 5.30 AM IST

എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് ജീവചരിത്ര അക്കാഡമി പുരസ്കാരം

ezhu
ezhu

തിരുവനന്തപുരം: ജീവചരിത്ര സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള ജീവചരിത്ര അക്കാഡമിയുടെ പുരസ്കാരത്തിന് ഡോ. എഴുമറ്റൂർ രാജരാജവർമ്മ അർഹനായി. കവി, പ്രഭാഷകൻ, നിരൂപകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഡോ. എഴുമറ്റൂർ രാജരാജവർമ്മ എൻ. കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയാണ്. 20ന് നാഷണൽ ക്ളബിൽ അക്കാഡമി പ്രസിഡന്റ് നടുവട്ടം ഗോപാലകൃഷ്ണൻ പുരസ്കാരം നൽകും. ഡോ. സാബു കോട്ടുക്കൽ, ഡോ. ഹരിസുന്ദർ ജി, സജികുമാർ എസ്, അഡ്വ. എസ്.കെ. സുരേഷ്, കെ.പി. സായ്‌രാജ്, ഇറയംകോട് വിക്രമൻ, തിരുമല ശിവൻകുട്ടി, അനിൽ നെടുങ്ങോട് , ഡോ. ജോബ് തോമസ് എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് 'ജീവചരിത്ര സാഹിത്യം-ഇന്നലെ ഇന്ന് നാളെ' എന്ന വിഷയത്തിൽ സെമിനാറും ജീവചരിത്ര പുസ്തക പ്രദർശനവും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.