SignIn
Kerala Kaumudi Online
Thursday, 20 August 2026 1.46 PM IST

കാട്ടാനയാക്രമണത്തിൽ മരിച്ചാൽ കർണാടക നൽകുന്നത് 15 ലക്ഷം #കൊലയാന കർണാടക വനത്തിലേക്ക്

elephant

കൽപ്പറ്റ: കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മരിക്കുന്നവർക്ക് നൽകുന്ന തുകയായ 15 ലക്ഷം രൂപയാണ് മാനന്തവാടി പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിനും കർണാടക വനം മന്ത്രി ഈശ്വർ കധ്രെ പ്രഖ്യാപിച്ചത് . അടുത്ത ദിവസം തന്നെ തുക കൈമാറും എന്നാണ് സൂചന.കർണാടക വനം വകുപ്പ് മയക്ക് വെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനാതിർത്തി കടത്തിയ ബേലൂർ മഗ്ന(മോഴ) ആനയാണ് അജീഷിനെ കൊലപ്പെടുത്തിയത്. ഈ ആനക്ക് വേണ്ടി എട്ട് ദിവസമായി കേരള വനം വകുപ്പ് വനം അരിച്ച് പെറുക്കുന്നു. കർണാടക സംഘവും സഹായത്തിനുണ്ട്. എന്നാൽ ഇന്നലെ ബേലൂർ മഗ്ന

കർണാടക മേഖലയായ നാഗർഹോള വനത്തിലേക്ക് കയറി. വനംവകുപ്പിന്റെ നിരീക്ഷണം തുടരുകയാണ്.

രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് കർണാടക സഹായം വാഗ്ദാനം ചെയ്തതെന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. കേരള സർക്കാർ അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഭാര്യക്ക് ജോലിയുമാണ് പ്രഖ്യാപിച്ചത്. മാനന്തവാടി രൂപതയും അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

വനം വകുപ്പ് മന്ത്രി വയനാട്ടിൽ എത്തിയില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. വൻ പ്രതിഷേധമാണ് വയനാട്ടിൽ ഉയർന്നു വരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA