പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിൽ ഏപ്രിൽ ആറിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകൾക്ക് 27 മുതൽ മാർച്ച് 2 വരെ പിഴയില്ലാതെയും 5 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാം. വിജ്ഞാപനം വെബ്സൈറ്റിൽ.
അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ മേഴ്സി ചാൻസ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാം. മേഴ്സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിരിക്കണം. വിജ്ഞാപനം വെബ്സൈറ്റിൽ.
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷകൾക്ക് പിഴയില്ലാതെ ഇന്നുകൂടെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |