SignIn
Kerala Kaumudi Online
Saturday, 27 July 2024 2.39 PM IST

'ഗുഡ് സെക്‌സ് ഈസ് ലൈക്ക് ഗുഡ് ഫുഡ്'; അനുപമ പരമേശ്വരൻ അതീവ ഗ്ളാമർ ലുക്കിലെത്തുന്ന ടില്ലു സ്‌ക്വയർ റിലീസ് തീയതിയെത്തി

tillu-square

മലയാളി നടി അനുപമ പരമേശ്വരൻ അതീവ ഗ്ളാമറസ് ലുക്കിലെത്തുന്ന 'ടില്ലു സ്‌ക്വയറി'ന്റെ റിലീസ് തീയതിയെത്തി. ലിപ്‌ലോക്ക് രംഗങ്ങളും ഗ്ലാമർ രംഗങ്ങളും ഉൾപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ മലയാളികൾക്കിടയിലും ട്രെൻഡിംഗായിരുന്നു. പലതവണ റിലീസ് മാറ്റിവച്ച ചിത്രം മാർച്ച് 29ന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്‌ഫ്ളിക്‌സ് സ്വന്തമാക്കിയെന്നും വിവരമുണ്ട്.

2022ൽ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം 'ഡിജെ ടില്ലു'വിന്റെ രണ്ടാംഭാഗമാണ് ടില്ലു സ്‌ക്വയർ. മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദു ജൊന്നാലഗഢ ആണ് നായകൻ. സിത്താര എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. തമൻ ആണ് ടില്ലു സ്‌ക്വയറിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രാം മിരിയാലയും അച്ചു സീതാമണിയുമാണ് സംഗീതം ഒരുക്കിയത്.

ജയം രവി നായകനാകുന്ന സൈറൺ എന്ന തമിഴ് ചിത്രമാണ് അനുപമയുടേതായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ഈഗിൾ എന്ന തെലുങ്കു ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. അൽഫോൺസ് പുത്രൻ ചിത്രം പ്രേമത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനുപമ പരമേശ്വരൻ. നിവിൻ പോളിയുടെ മൂന്നു നായികമാരിൽ ഒരാളായ മേരിയായി എത്തിയ അനുപമ പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TILLU SQUARE, ANUPAMA PARAMESWARAN, MOVIE, RELEASE DATE OUT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.