SignIn
Kerala Kaumudi Online
Saturday, 27 July 2024 5.33 PM IST

ഭാവിവരനൊപ്പം ദുബായിൽ  മീര നന്ദൻ

e

പ്രതിശ്രുത വരൻ ശ്രീജുവിനൊപ്പം ദുബായിൽ കറങ്ങി മീര നന്ദൻ. പ്രണയദിനം ആഘോഷിക്കാൻ വേണ്ടിയാണ് ശ്രീജു ലണ്ടനിൽ നിന്ന് ദുബായിൽ എത്തിയത്. ശ്രീജുവിനൊപ്പമുള്ള മീര പങ്കുവച്ച ചിത്രങ്ങൾക്കുനേരെ രൂക്ഷമായ വിർമശനമാണ് ഉയരുന്നത്. ശ്രീജുവിനെ ബോഡി ഷെയിമിംഗ് നടത്തുന്ന കമന്റുകളോട് മീര പ്രതികരിച്ചിട്ടില്ല. ശ്രീജുവും മീരയും ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് നേരെ മുൻപും വിമർശനങ്ങൾ ഉയരാറുണ്ട്.

കഴിഞ്ഞ വർഷമായിരുന്നു മീരയുടെ വിവാഹ നിശ്ചയം. ലണ്ടനിൽ ആണ് ശ്രീജുവിന് ജോലി. ഇൗവർഷം വിവാഹം ഉണ്ടാകുമെന്ന് മീര നേരത്തെ വ്യക്തമാക്കിയിരുന്നു. അറേഞ്ച്ഡ് മാര്യേജ് ആണെന്നും മീര പറഞ്ഞിട്ടുണ്ട്. അടുത്തിടെ ശ്രീജുവിനെ കാണാൻ മീര ലണ്ടനിൽ പോയിരുന്നു. ലണ്ടൻ യാത്രയുടെ ചിത്രങ്ങളും മീര ആരാധകർക്കായി പങ്കുവച്ചിരുന്നു. പത്തുവർഷം സിനിമയിൽ സജീവമായിരുന്ന മീര ദുബായിൽ റേഡിയോ ജോക്കിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MERANANDHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.