SignIn
Kerala Kaumudi Online
Saturday, 27 July 2024 6.03 AM IST

ജോയ് ആലുക്കാസിന്റെ ജീവചരിത്രം ബ്രിട്ടീഷ് പാർലമെന്റിൽ

joy-alukas

കൊച്ചി: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് മേധാവിയുമായ ജോയ് ആലുക്കാസിന്റെ ജീവചരിത്രം 'സ്‌പ്രെഡിങ് ജോയ്' ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു. ബ്രിട്ടീഷ് പാർലമെന്റിലെ ഗ്രിമോണ്ട് ഹാളിൽ ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിൽ മാർട്ടിൻ ഡേ, വിരേന്ദ്ര ശർമ, സ്റ്റീഫൻ ടിംസ് തുടങ്ങി പ്രമുഖ എംപിമാർക്കാണ് പുസ്തകത്തിന്റെ പകർപ്പ് ജോയ് ആലുക്കാസ് കൈമാറിയത്. ചടങ്ങിൽ ബംഗ്ലദേശി വംശജരുടെ പ്രതിനിധിയായ ബരോനസ് ഉദ്ദീനും പങ്കെടുത്തു.
കേരളത്തിലെ ചെറിയൊരു പട്ടണത്തിൽ നിന്നാരംഭിച്ച് ലോകമൊട്ടാകെ വളർന്നു പന്തലിച്ച ഒരു സംരംഭം കെട്ടിപ്പടുത്ത കഥയും ജീവിതാനുഭവങ്ങളുമാണ് പുസ്തകത്തിൽ ജോയ് ആലുക്കാസ് പറയുന്നത്. ബിസനസ് സംരംഭകത്വ രംഗത്ത് പുതുതലമുറയ്ക്കുള്ള പാഠങ്ങളും ഉൾക്കൊള്ളുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.